ട്രംപുരാന്‍ എഴുന്നള്ളുമ്പോൾ, അവസാന ചിരി ആരുടേത്?

#പി.മുരളീധരന്‍
ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്

മേരിക്കയുടെ സുവര്‍ണകാലത്തിനു തുടക്കമിടുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍കൂടി പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. നാല്‍പ്പത്തിയേഴാം പ്രസിഡണ്ടായി ചുമതലയേറ്റ 78-കാരന്‍ സംസാരിച്ചത് ഒരു യുവാവിന്റെ ചുറുചുറുക്കോടെയും ഉത്സാഹത്തോടെയുമായിരുന്നു. ഒരു വളച്ചുകെട്ടലുമില്ലാതെ വളരെ നേരിട്ടായിരുന്നു അദ്ദേഹം തന്റെ ആശയങ്ങള്‍ പങ്കുവെച്ചത്. പ്രതീക്ഷിച്ചപോലെ 'അമേരിക്ക ഫസ്റ്റ്' എന്ന നയത്തിന് ട്രംപ് അടിവരയിട്ടു, അമേരിക്കയുടെ സുരക്ഷ, അമേരിക്കയുടെ സാമ്പത്തികസമൃദ്ധി, അമേരിക്കയുടെ വളര്‍ച്ച എന്നിവ തന്നെയാണ് അദ്ദേഹത്തിന്റെ കണ്ണിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍, അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ.

തന്റെ പ്രിയപ്പെട്ട വിഷയങ്ങളായ അതിര്‍ത്തി സുരക്ഷ, അനധികൃത കുടിയേറ്റം, വോക്കിസം വിരുദ്ധത, ഊര്‍ജ്ജകാര്യത്തിലെ സ്വാതന്ത്ര്യം, വിദേശരാജ്യങ്ങളിലെ സൈനിക ഇടപെടലുകള്‍ കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തന്നെയാണ് ഉദ്ദേശ്യമെന്ന് ട്രംപിന്റെ പ്രസംഗവും പിന്നീട് ഒപ്പുവെച്ച എക്സിക്യൂട്ടിവ് ഉത്തരവുകളും (ഇവയ്ക്ക് സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും അനുമതികള്‍ ആവശ്യമില്ല) വ്യക്തമാക്കി. ഈ ഉത്തരവുകളില്‍ അമേരിക്കയുടെ തെക്കനതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും 2020 ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ ആക്രമണക്കേസില്‍ അറസ്റ്റിലായിരുന്ന അയിരത്തിഅറുനൂറിലധികം പേരില്‍ ഭൂരിഭാഗത്തിനും മാപ്പുകൊടുത്തതും അഭിപ്രായസ്വാതന്ത്ര്യത്തിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം എടുത്തുമാറ്റിയതും എണ്ണപര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള വിലക്കു നീക്കിയതുമൊക്കെ പെടും.

Content Highlights: Trump second term US President foreign policy domestic policy immigration climate change trade

Continue reading