പ്രസവിച്ചാൽ നാല് ലക്ഷം സമ്മാനം, സബ്സിഡി; ജനസംഖ്യ കൂട്ടാൻ കച്ചകെട്ടിയിറങ്ങി ട്രംപ്

ലോകജനസംഖ്യ കുത്തനെ കൂടുകയാണ്. ഈ പോക്കുപോയാല്‍ 2080 ആകുമ്പോഴേക്കും ലോകത്തെ ആകെ ജനസംഖ്യ 10.3 ബില്ല്യണ്‍ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അതില്‍ വീണ്ടും കുറവ് വന്നേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവ് പ്രകടമാവുമ്പോള്‍ അമേരിക്കയില്‍ സ്ഥിതി വ്യത്യസ്തമാണ്. ജനസംഖ്യയിൽ നേരിയ വർധനവുണ്ടെങ്കിലും വളര്‍ച്ചാനിരക്ക് മന്ദഗതിയിലാവുന്നത് രാജ്യത്ത് ആശങ്കയുണര്‍ത്തുകയാണ്. ഇതിനെ നേരിടാനായി പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. ജനസംഖ്യാ വര്‍ധനവിന് മുന്‍തൂക്കം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കയിലെ ജനസംഖ്യ എന്തുകൊണ്ടാണ് ട്രംപിനെ ആശങ്കപ്പെടുത്തുന്നത്? പ്രതിസന്ധി നേരിടാന്‍ ട്രംപ് മുന്നോട്ടുവെയ്ക്കുന്ന വഴികളെന്തൊക്കെയാണ്?
മന്ദഗതിയില്‍ ജനസംഖ്യ ട്രെന്‍ഡ്
Content Highlights: Trump’s baby boom push