സ്വന്തം കാലില്‍ നില്‍ക്കണമെന്ന് അജിത്തിനോട് സുപ്രീം കോടതി; ശരദ് പവാര്‍ പവറിലെ 'മഹാരാഷ്ട്രീയം'

''ആദ്യം സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം, സ്വന്തം വ്യക്തിത്വം കണ്ടെത്താന്‍ ശ്രമിക്കണം. ശരദ് പവാറിനോട് യോജിച്ച് പോവാനാവില്ലെന്നും പറഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി സ്വന്തം സ്ഥാനാര്‍ഥികളെ വെച്ച് മത്സരിക്കുമ്പോള്‍ എന്തിനാണ് നിങ്ങള്‍ ശരദ് പവാറിന്റെ ചിത്രവും അദ്ദേഹത്തിന്റെ പാരമ്പര്യവും പറഞ്ഞ് വോട്ട് തേടുന്നത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കും.പ്രചാരണത്തിൽ ശരദ്പവാറിന്റെ ചിത്രമോ, വീഡിയോയോ ഉപയോഗിക്കരുതെന്നും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടരുതെന്നും പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍ക്കുലര്‍ ഇറക്കണം''. മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ഇരുപതാം തീയതി നടക്കാനിരിക്കെ അജിത് പവാറിന്റെ എന്‍.സി.പി പക്ഷത്തിന് സുപ്രീംകോടതി നൽകിയ നിർദേശമാണ്.
തെറ്റിപ്പിരിഞ്ഞ് രണ്ട് പാര്‍ട്ടിയായി മത്സരിക്കുമ്പോഴും അജിത് പവാറിന്റെ എന്‍.സി.പി പക്ഷം ഇപ്പോഴും ശരദ്പവാറിന്റെ ഐഡിന്റിറ്റി തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി കൊണ്ടായിരുന്നു അജിത് പവാര്‍ പക്ഷത്തെ സുപ്രീംകോടതി ശക്തമായി വിമര്‍ശിച്ചത്. മുതിര്‍ന്ന പവാറിന്റെ ഒരു വീഡിയോ അജിത് പവാര്‍ പക്ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയുമായിരുന്ന ഹര്‍ജി. അത് പഴയ വീഡിയോ ആണെന്ന് പറഞ്ഞ് വാദത്തെ അജിത് പവാര്‍ പക്ഷം എതിര്‍ത്തെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു അജിത് പവാര്‍ പക്ഷത്തിന് സുപ്രീംകോടതി ശക്തമായ നിര്‍ദേശം നല്‍കിയത്.
Content Highlights: Supreme Court criticizes Ajit Pawar`s NCP faction for using Sharad Pawar`s image and legacy in the M