ട്രംപ് റഷ്യയുടെ ഇന്ധനപ്പൈപ്പ് അടയ്ക്കുമ്പോൾ ഇന്ത്യയിൽ എണ്ണവില കൂടുമോ?

ഡൊണാൾഡ് ട്രംപ്, വ്‌ളാദിമിര്‍ പുതിൻ| ഫോട്ടോ: എഎഫ്പി
ഡൊണാൾഡ് ട്രംപ്, വ്‌ളാദിമിര്‍ പുതിൻ| ഫോട്ടോ: എഎഫ്പി

തീരുവയും പിഴച്ചുങ്കവും ചുമത്തിയിട്ടും റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുലുങ്ങാത്ത ഇന്ത്യയ്ക്കെതിരേ ഉപരോധത്തിന്റെ അറ്റകൈ പ്രയോഗവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയിലെ പ്രധാന എണ്ണക്കമ്പനികളായ റോസ്നെഫെറ്റ്, ലൂക്കോയില്‍ എന്നിവർക്ക് ഉപരോധപ്പൂട്ടിട്ടതോടെ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയും പ്രതിസന്ധിയിലായി.

ഉപരോധം യാഥാര്‍ഥ്യത്തിലാവുമ്പോള്‍ അത് വരുംനാളുകളില്‍ രാജ്യത്തെ എണ്ണ വിലവര്‍ധനവിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേയും ആശ്രയിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ക്രൂഡോയില്‍ ഇറക്കുമതിയുടെ 85 ശതമാനവും റഷ്യയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ എണ്ണക്കമ്പനികള്‍ക്കെതിരേ റഷ്യ പ്രതിരോധം കടുപ്പിച്ചതോടെ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിച്ചെലവ് വലിയ തോതില്‍ വര്‍ധിപ്പിക്കും.

Content Highlights: US sanctions on Russian oil giants Rosneft & Lukoil hit India hard. Expect rising fuel prices and reliance on new suppliers. Expert analysis here.

Continue reading