കാസ്പിയൻ ആക്രമണം ട്രംപിനെ പ്രീണിപ്പിക്കാനുള്ള സെലൻസ്കി വിദ്യയോ കൈനനയാതെ ഇറാനെ പൂട്ടാനുള്ള USതന്ത്രമോ

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ച കാലം മുതൽ കേൾക്കുന്നതാണ് ടെഹ്‌റാനും മോസ്‌കോയും തമ്മിലുള്ള സൈനിക സഹകരണത്തെ പറ്റി. യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യ ഇറാന്റെ ഷഹീദ് 136 ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പിന്നെന്തായിരുന്നു ഇറാന്റെ ചരക്കുകപ്പലിനു നേർക്ക് ഡ്രോൺ തൊടുക്കാൻ യുക്രൈനെ പ്രേരിപ്പിച്ച പ്രകോപനം? ആ ചോദ്യം കാസ്പിയൻ ആക്രമണത്തിന് പിന്നിലെ തലച്ചേഠറ് അമേരിക്കയും ഇസ്രയേലുമാകാം എന്ന സംശയം ബലപ്പെടുത്തുകയാണ്. അമേരിക്കയെ അസ്വസ്ഥമാക്കുന്ന രീതിയിൽ യുദ്ധരംഗത്ത് ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം വളർന്നതായി കരുതപ്പെടുന്ന ഘട്ടത്തിലാണ് ആക്രമണം ഉണ്ടായത്.
ഗൾഫ് മേഖലയിലെ സിഐഎ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഈയിടെ നടത്തിയ ആക്രമണങ്ങളിൽ റഷ്യയുടെ സഹായമുണ്ടായിരുന്നോ എന്ന് അമേരിക്കൻ ഇന്റലിജൻസ് അന്വേഷിക്കുകയാണെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. സംശയത്തിന് കാരണം ആക്രമണങ്ങളുടെ അസാധാരണമായ കൃത്യതയാണ്. രണ്ടായിരം കിലോ മീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ള ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ, മിസൈൽ സാങ്കേതികവിദ്യകളും കൈവശമുണ്ട് ഇറാന്. പക്ഷേ, അത്രയും ദൂരെയുള്ള ലക്ഷ്യങ്ങളിൽ കൃത്യമായി പ്രഹരിക്കാൻ വേണ്ട സങ്കീർണ്ണമായ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഇല്ല. അവിടെയാണ് റഷ്യൻ ഉപഗ്രഹങ്ങൾ നൽകുന്ന തൽസമയ രഹസ്യവിവരങ്ങളുടെ പ്രസക്തി.
Content Highlights: Strategic analysis of Ukraine's 2026 Caspian attacks on Iranian supply chains. Impact of US and Israeli influence on the Iran-Russia military partnership. The 2026 crisis involving Indian sailors in the dangerous Black Sea shipping lanes. Putin's declining geopolitical influence and the shifting power dynamics in the Middle East.