ഇനി കരാറില്ല, നിബന്ധനകളുമില്ല; റഷ്യ-അമേരിക്ക ആണവായുധ മത്സരത്തിന് കളമൊരുങ്ങുന്നുവോ?

'റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ് ചില രാജ്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ തുടരാന്‍ ഇനി ഞങ്ങള്‍ തയ്യാറല്ല. അതിനാല്‍ ആണവക്കരാറില്‍ നിന്ന് പിന്മാറുന്നു. സോവിയറ്റ് യുഗത്തിലെ നിബന്ധനകൾ പാലിക്കാന്‍ പറ്റിയ സാഹചര്യമല്ല ഉടലെടുത്തിരിക്കുന്നത്.' 1987ലെ ഇന്റര്‍ മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസിൽ (ഐഎന്‍എഫ്) നിന്ന് പിന്മാറിക്കൊണ്ട് റഷ്യ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കുന്നതിനിടെയായിരുന്നു റഷ്യയുടെ പിന്മാറ്റം. റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്കകമാണ് റഷ്യയുടെ മറുപടി. താരിഫ് ഭീഷണിയും ഉപരോധ മുന്നറിയിപ്പുമടക്കമുള്ള അടവുകള്‍ അമേരിക്ക പയറ്റുന്നുണ്ടെങ്കിലും അതിനെയെല്ലാം നിസ്സാരവത്കരിച്ചുകൊണ്ടായിരുന്നു റഷ്യയുടെ നടപടി. കരാര്‍ നിബന്ധനകള്‍ പാലിക്കാന്‍ അമേരിക്ക പരാജയപ്പെട്ടെന്നും അടുത്തിടെ നടത്തിയ സൈനികപ്രകടനങ്ങള്‍ ഇതിനുള്ള കാരണമായെന്നും റഷ്യ പറയുന്നുണ്ട്. എന്താണ് റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവകരാര്‍? ഇതിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം സൂചിപ്പിക്കുന്നത് എന്താണ്?
Content Highlights: Russia`s withdrawal from the INF Treaty raises nuclear tensions