തീവ്രവാദികളെ വിട്ടുകൊടുത്ത് പ്രശ്‌നപരിഹാരം; അന്ന് തട്ടിക്കൊണ്ടുപോയത് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകളെ

കോടതയില്‍ ഹാജരാവാനെത്തിയ റുബയ സയീദ് |ഫോട്ടോ: പിടിഐ
കോടതയില്‍ ഹാജരാവാനെത്തിയ റുബയ സയീദ് |ഫോട്ടോ: പിടിഐ

1989-ലെ ഡിസംബര്‍ എട്ട്. തണുത്തുറഞ്ഞ കശ്മീര്‍ താഴ്‌വരയില്‍ നിന്ന് രാജ്യത്താകെ ഒരു വാര്‍ത്ത പരന്നു. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ 23-കാരി റുബയ സയീദിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നു. തീവ്രവാദത്തിന്റെ അലയൊലികള്‍ ജമ്മു കശ്മീരില്‍ സുപരിചിതമായിരുന്നുവെങ്കിലും രാജ്യത്തെ ആഭ്യന്തരമന്ത്രിയുടെ മകളെ തന്നെ തട്ടിക്കൊണ്ടുപോയത് അന്ന് രാഷ്ട്രീയ നേതൃത്വത്തെ ഒന്നാകെയാണ് മുള്‍മുനയിലാക്കിക്കളഞ്ഞത്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) ആയിരുന്നു തട്ടിക്കൊണ്ടു പോകലിന് പിന്നില്‍. ഒറ്റ ആവശ്യം; ഇന്ത്യ ജയിലില്‍ അടച്ച അഞ്ചു തീവ്രവാദികളെ മോചിപ്പിക്കണം. അല്ലെങ്കില്‍ റൂബയ്യയുടെ മൃതദേഹം കശ്മീരിന്റെ ഏതെങ്കിലുമൊരു കോണില്‍ കാണാന്‍ കഴിയുമെന്ന ഭീഷണിയും.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മുസ്ലീം കേന്ദ്ര ആഭ്യന്തരമന്ത്രിയായി മുഫ്തി മുഹമ്മദ് സയീദ് ചുമതലയേറ്റെടുത്തതിന്റെ പ്രതികാരമെന്നോണമായിരുന്നു തട്ടിക്കൊണ്ടുപോകല്‍ ഒപ്പം ജെകെഎല്‍എഫിന് തങ്ങളുടെ ശക്തിതെളിയിക്കുകയും വേണമായിരുന്നു.

Content Highlights: Explore the 1989 Rubaiya Sayeed kidnapping case, where terrorists were freed to rescue the Home Minister`s daughter. Justice served after 33 years with recent arrests.

Continue reading