രാജ്യമില്ലാത്ത രാജകുമാരൻ, ഖമേനിക്കെതിരായ പ്രതിപക്ഷശബ്ദം; റെസ പഹ്‌ലവി ഇറാന്റെ രാജാവാകുമോ?

അമേരിക്കയിലെ കാലിഫോർണിയയിൽ ഇറാൻ സർക്കാരിനെതിരെ നടന്ന പ്രകടനത്തിനിടെ, ഇറാനിലെ അവസാന ഷായുടെ മകനും അമേരിക്കയിൽ പ്രവാസിയായ റെസ പഹ്‌ലവിയുടെ ചിത്രം അടങ്ങിയ പ്ലക്കാർഡ് പ്രതിഷേധക്കാർ ഉയർത്തിപ്പിടിക്കുന്നു. | Photo : Mario Tama/Getty Images
അമേരിക്കയിലെ കാലിഫോർണിയയിൽ ഇറാൻ സർക്കാരിനെതിരെ നടന്ന പ്രകടനത്തിനിടെ, ഇറാനിലെ അവസാന ഷായുടെ മകനും അമേരിക്കയിൽ പ്രവാസിയായ റെസ പഹ്‌ലവിയുടെ ചിത്രം അടങ്ങിയ പ്ലക്കാർഡ് പ്രതിഷേധക്കാർ ഉയർത്തിപ്പിടിക്കുന്നു. | Photo : Mario Tama/Getty Images

വീണ്ടുമൊരു രാജ്യവ്യാപക പ്രക്ഷോഭത്തിലാണ് ഇറാൻ. സാമ്പത്തിക തകർച്ചയെച്ചൊല്ലി ആരംഭിച്ച പ്രതിഷേധങ്ങൾ ഭരണവിരുദ്ധ പ്രക്ഷോഭമായി അതിവേഗം വളർന്നു. രാഷ്ട്രീയ മാറ്റത്തിനും രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കാനുമുള്ള ആഹ്വാനങ്ങളാണ് ഇറാനിയൻ തെരുവുകളിൽ മുഴങ്ങുന്നത്. അടിച്ചമർത്തൽ നടപടികൾ, ഇന്റർനെറ്റ്- ടെലിഫോൺ നിയന്ത്രണങ്ങൾ, കൂട്ട അറസ്റ്റുകൾ എന്നിവ ഉണ്ടായിരുന്നിട്ടും പ്രതിഷേധങ്ങൾ രാജ്യമൊട്ടാകെ വ്യാപിച്ചു. പ്രക്ഷോഭത്തെ അമർച്ചചെയ്താൽ, ഇടപെടുമെന്ന ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടി രംഗത്തെത്തിയതോടെ ഇറാനിലെ പ്രക്ഷോഭത്തിന്റെ ഗതി മാറി. അസ്വസ്ഥതകൾ രൂക്ഷമാകുന്നതിനിടെ, ഇറാന്റെ ഭൂതകാലത്തിൽ നിന്നുള്ള ഒരു പരിചിതമായ പേര് പൊതുചർച്ചയിൽ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്: നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവി.

ഇറാനിൽ പ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നൽകിക്കഴിഞ്ഞു റെസ പഹ്‌ലവി. 'ദേശീയ വിപ്ലവത്തിന്റെ വിജയ സമയത്ത് മാതൃരാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങൾക്കൊപ്പം ഞാനും ഇറാനിൽ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാൻ വിശ്വസിക്കുന്നു'- റെസ പഹ്‌ലവി എക്സിൽ കുറിച്ചു. തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്നും അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗതാഗതം, എണ്ണ, വാതകം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികൾ ജോലി അവസാനിപ്പിച്ച് രാജ്യവ്യാപകമായ സമരങ്ങളിൽ പങ്കുചേരാനും അദ്ദേഹം അഭ്യർഥിച്ചു. ആരാണ് റെസ പഹ്‌ലവി? എന്താണ് ഇറാനിയൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പ്രസക്തി? ഭരണമാറ്റത്തിനുള്ള ആഹ്വാനങ്ങൾ ശക്തമാകുന്നതിനടെ നാല് പതിറ്റാണ്ടിലേറെയായി യുഎസിൽ താമസിക്കുന്ന റെസ തിരിച്ചുവരവ് നടത്തുമോ?

Continue reading