ആര്‍ട്ടിക്കിള്‍ 99; ഗുട്ടെറസിന്റെ പാഴായ വെടി, ഗാസയ്ക്ക് മുന്നിൽ ഇനിയെന്താണ് രക്ഷാമാർഗം?

'നിരപരാധികളായ ആയിരങ്ങള്‍ അതിദാരുണമായി കൊല്ലപ്പെടുന്ന ഒരു മാനുഷിക ദുരന്തം ഒഴിവാക്കാനാണ് ഞാന്‍ ആഹ്വാനം ചെയ്തത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അതിന് അംഗീകാരം ലഭിച്ചില്ല. അതിന്റെ അര്‍ഥം ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യത്തിന് പ്രാധാന്യമില്ലെന്നല്ല. ഗാസയില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു..'
ഗാസയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വിളിച്ചുചേര്‍ത്ത യു.എന്‍. രക്ഷാസമിതിയില്‍ മുന്നോട്ടുവെച്ച പ്രമേയം അംഗീകാരം ലഭിക്കാതെ പിന്തള്ളപ്പെട്ടപ്പോള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുകയും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ഭക്ഷണമോ ചികിത്സയോ ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു യു.എന്‍. ചാര്‍ട്ടറിലെ 99-ാം അനുച്ഛേദം പ്രയോഗിച്ച് ഗുട്ടെറസ് യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിന് അംഗീകാരം ലഭിച്ചില്ല. പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. യുദ്ധം അവസാനിപ്പിക്കുക അത്ര എളുപ്പമല്ലെന്ന സൂചനയാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എന്‍ സെക്രട്ടറി നേരിട്ട് ഇടപെട്ടിട്ടും ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇനി എന്താണ് അടുത്ത നടപടി? യു.എന്നിന് ഇനി ഏത് രീതിയിലാണ് ഇടപെടാന്‍ കഴിയുക? എന്താണ് 99-ാം അനുച്ഛേദം? എപ്പോഴാണ് ഇത് പ്രയോഗിക്കാന് കഴിയുക? ഇതിന് മുന്‍പ് ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് സംഘര്‍ഷസാഹചര്യങ്ങളെ സമാധാനസ്ഥിതിയിലേക്ക് എത്തിക്കാന്‍ യുഎന്നിന് കഴിഞ്ഞിട്ടുണ്ടോ?
Content Highlights: Past wars where Article 99 of UN charter was invoked & could it really stop the war?