ദേശീയ അഭിമാനം ആക്രിപോലെ വിറ്റുതുലച്ചു! കടംകയറിയ വിമാനക്കമ്പനി പാകിസ്താൻ സ്വകാര്യവത്കരിക്കുമ്പോൾ

ഏഴ് പതിറ്റാണ്ടോളം പാകിസ്താന്റെ അഭിമാനമായിരുന്ന ദേശീയ വിമാനക്കമ്പനി. അറുപതുകളിലും എഴുപതുകളിലും ലോകത്ത് തന്നെ ഏറ്റവും ലാഭകരമായി സർവീസുകൾ നടത്തിയ എയർലൈൻ. ആ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായി കണക്കാക്കപ്പെട്ട കമ്പനി. വിദേശ എയർലൈനുകൾക്ക് സാങ്കേതിക സഹായം നൽകുകയും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനക്കമ്പനികളിലൊന്നായി വളർന്ന എമിറേറ്റ്‌സിന് സാങ്കേതികവും ഭരണപരവുമായ സഹായം നൽകിയിരുന്നവർ.. പറഞ്ഞു വരുന്നത് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനെ (പിഐഎ) കുറിച്ചാണ്. ഈ ആഴ്ച ആദ്യം ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ലേലത്തിൽ പിഐഎയുടെ ഭൂരിഭാഗം ഓഹരികളും സർക്കാർ വിറ്റൊഴിവാക്കി. കറാച്ചി ആസ്ഥാനമായുള്ള ആരിഫ് ഹബീബ് ലിമിറ്റഡ് (എ.എച്ച്.എൽ.) കൺസോർഷ്യമാണ് കമ്പനിയെ സ്വന്തമാക്കിയത്.
ഒരു കാലത്ത് ലോകത്തിലെ മുൻനിര വിമാനക്കമ്പനികളിലൊന്നായി പേരെടുത്ത പിഐഎ തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന വേളയിലാണ് സ്വകാര്യവത്കരണം. ദേശീയ വിമാനക്കമ്പനിയുടെ ഷെയറുകൾ വിൽക്കാൻ അന്താരാഷ്ട്ര നാണയ നിധിയുടെ ഭാഗത്ത് നിന്ന് പാകിസ്താന് മേൽ സമ്മർദവുമുണ്ടായിരുന്നു. പിഐഎയെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് ഈ ഘട്ടത്തിലും പാകിസ്താൻ പറയുന്നത്. എന്താണ് പിഐഎയ്ക്ക് സംഭവിച്ചത്? ഇന്ത്യാവിഭജനത്തിന് മുമ്പ് കൊൽക്കത്തയിൽ തുടങ്ങിയ കമ്പനിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ സ്വകാര്യവത്കരണത്തിന് സാധിക്കുമോ?
Content Highlights: Pakistan`s national airline, PIA, once a symbol of pride, is now privatized. Explore its rise, fall, and the hopes pinned on its new ownership.