ഇന്ത്യയെ തണുപ്പിക്കാൻ യുഎസ് റൂബിയോയെ അയച്ചത് വൈകിയോ? ചോർന്ന വിശ്വാസ്യതയും വാക്കിന്റെ വിലയും!

യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും | Photo: MEAIndia X/ANI Photo
യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും | Photo: MEAIndia X/ANI Photo

മേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നാലു ദിവസത്തെ ഇന്ത്യാ സന്ദർശനം അവസാനിക്കുകയാണ്. അവസാന ദിവസം അദ്ദേഹം ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ചതുർരാഷ്ട്ര സുരക്ഷാസംഘത്തിലെ (ക്വാഡ്) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തു. റൂബിയോ വാഷിംഗ്ടണിലേക്കു മടങ്ങുമ്പോൾ മുഴങ്ങുന്ന ചോദ്യമിതാണ്: പ്രസിഡന്റ് ഡൊണാൾഡ് ഒന്നരവർഷത്തെ 'ഭഗീരഥ പ്രയത്‌നം' കൊണ്ട് കുളമാക്കിയ അമേരിക്ക- ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ റൂബിയോയുടെ സന്ദർശനത്തിനായോ, അതോ ശ്രമം വൈകിപ്പോയോ?

തന്ത്രപ്രാധാന്യമുള്ള പങ്കാളിയായിട്ടും ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി നടപടികൾ അമേരിക്ക എടുത്തത് രാജ്യം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഗ്രീൻ കാർഡ് വേണ്ടവർ യു.എസ്സിനു പുറത്തുനിന്നു വേണം അപേക്ഷിക്കേണ്ടതെന്ന നിബന്ധനയാണ് ഏറ്റവും ഒടുവിലത്തേത്. ആയിരക്കണക്കിന് ഇന്ത്യക്കാരെ വിഷമിപ്പിക്കുന്ന പ്രഖ്യാപനം. ട്രംപ് അധികാരമേറ്റ ശേഷം അതിവേഗം ഇന്ത്യയുമായുള്ള ബന്ധങ്ങൾ വഷളാവുകയായിരുന്നു. ഇന്ത്യയുടെ കയറ്റുമതിക്ക് പിഴത്തീരുവ, റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ സമ്മർദ്ദം, ഇറാൻ യുദ്ധത്തിന് സമാധാനമുണ്ടാക്കാൻ ഇന്ത്യയെ ഒഴിവാക്കി പാകിസ്താനെ പ്രതിഷ്ഠിച്ചത്... പലതവണ ഇറാൻ ആവശ്യപ്പെട്ടിരുന്നു, ഇന്ത്യ മധ്യസ്ഥത വഹിക്കാൻ. പക്ഷേ, അമേരിക്കയ്ക്ക് ഒപ്പം നിൽക്കുന്നവരെയല്ല, പെട്ടിയെടുപ്പുകാരെയാണ് പഥ്യം! ഇതിനൊക്കെ പുറമേ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളിൽ ആരോപിക്കപ്പെടുന്ന ഡീപ് സ്റ്റേറ്റ് കണക്ഷൻ. സിഐഎ ബന്ധമുള്ള അമേരിക്കൻ പൗരൻ മാത്യു വാൻ ഡൈക്കിന്റെ അറസ്റ്റ് ഓർമിക്കുമല്ലോ.

Content Highlights: The article evaluates US Secretary of State Marco Rubio's visit to India amidst strained bilateral relations caused by Donald Trump's unilateral foreign policies, contrasting Trump's failed business diplomacy with Prime Minister Narendra Modi's successful multi-nation tour that secured billions in foreign investments.

Continue reading