ഒറാങ്ങുട്ടാൻ ഫ്രീ!, പാം ഓയില്‍ വില്‍ക്കാന്‍ മാര്‍ഗംതേടി മലേഷ്യ; യൂറോപ്പിന്റെ കടുംപിടിത്തമെന്തിന്?

പാം ഓയില്‍ ഇറക്കുമതി ചെയ്താല്‍ ഒറാങ്ങുട്ടാന്‍ ഫ്രീ! ലോകത്തെ പ്രധാന പാംഓയില്‍ ഉത്പാദക രാഷ്ട്രമായ മലേഷ്യയുടേതാണ് വ്യത്യസ്ത ഓഫര്‍. നയതന്ത്രബന്ധത്തിന്റെ ഭാഗമായി വ്യാപാരപങ്കാളികള്‍ക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു), ഇന്ത്യ, ചൈന തുടങ്ങിയ പ്രമുഖ ഇറക്കുമതിക്കാര്‍ക്ക് ഒറാങ്ങുട്ടാനെ സമ്മാനമായി നല്‍കുമെന്ന് മലേഷ്യന്‍ പ്ലാന്റേഷന്‍സ് ആന്‍ഡ് കമോഡിറ്റീസ് മന്ത്രി ജോഹാരി അബ്ദുള്‍ ഗനിയാണ് പ്രഖ്യാപിച്ചത്. 'ജൈവവൈവിധ്യ സംരക്ഷണത്തിന് മലേഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് ആഗോള സമൂഹത്തിന് ഇത് തെളിയിക്കും', എന്നാണ് ഇതേക്കുറിച്ച് ജോഹാരി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്. 'പാം ഓയില്‍ വിഷയത്തില്‍ മലേഷ്യയ്ക്ക് പ്രതിരോധ സമീപനം സ്വീകരിക്കാനാകില്ല. പകരം, മലേഷ്യ ഒരു സുസ്ഥിര പാം ഓയില്‍ ഉത്പാദകരാണെന്നും വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ലോകരാജ്യങ്ങളെ കാണിക്കേണ്ടതുണ്ട്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാം ഓയിലിനെ ദോഷകരമായി ബാധിക്കുന്ന വനനശീകരണവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഇറക്കുമതി നിരോധനത്തിന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയതാണ് മലേഷ്യയെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ പാം ഓയില്‍ ഉത്പാദനരാജ്യമായ മലേഷ്യ ഇ.യുവിന്റെ നിയമത്തെ വിവേചനപരം എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരേ ഇന്‍ഡൊനീഷ്യയും മലേഷ്യയും ലോകവ്യാപാര സംഘടനയ്ക്ക് പരാതിയും നല്‍കി. പക്ഷേ നിയമവുമായി മുന്നോട്ട് പോകുകയാണ് യുറോപ്യന്‍ യൂണിയന്‍ ചെയ്തത്. ഇതോടെയാണ് യൂറോപ്യന്‍ യൂണിയനെ അനുനയിപ്പിക്കാന്‍ ഒറാങ്ങുട്ടാനെ ഉപയോഗിക്കാന്‍ മലേഷ്യ തുനിയുന്നത്. എന്താണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ വനനശീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശം? ഇത് എങ്ങനെയാണ് മലേഷ്യയെ ബാധിക്കുക? ഒറങ്ങുട്ടാനെ സമ്മാനമായി നല്‍കി ഇത് പരിഹരിക്കാന്‍ സാധിക്കുമോ?
Content Highlights: Malaysia plans to give orangutans to countries that buy palm oil