പാത വന്നു, പാത മുറിച്ച വയലുകളെ വെള്ളമെടുത്തു, ഈ പെരുമഴയിൽ വയല്‍ക്കിളികളുടെ ചോദ്യം ഇപ്പോഴും ബാക്കി

#എം.എ. രാജീവ് കുമാര്‍
കീഴാറ്റൂരിൽ വയൽ മുറിച്ച് നടക്കുന്ന ദേശീയ പാതയുടെ നിർമാണ പ്രവൃത്തി (ഫയൽ ചിത്രം)
കീഴാറ്റൂരിൽ വയൽ മുറിച്ച് നടക്കുന്ന ദേശീയ പാതയുടെ നിർമാണ പ്രവൃത്തി (ഫയൽ ചിത്രം)

യല്‍ക്കിളി കലാപം വെറും കലപിലയായി ഒതുങ്ങുമെന്നു കരുതിയിടത്താണ് സിപിഎമ്മിന് ആദ്യം പിഴച്ചത്. കരുത്തുറ്റ കോട്ടയായ കീഴാറ്റൂരില്‍ പാര്‍ട്ടിക്കെതിരെ സ്വന്തം കൂടാരത്തില്‍നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും,  പതിവുപോലെ സംഘടനാ കാർക്കശ്യത്തിലൂടെ അടിച്ചമർ‍ത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ പരിഹസിച്ചുമെല്ലാം വയല്‍ക്കിളി സമരം പരാജയപ്പെടുത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചു. പക്ഷേ, തോറ്റു പിന്‍വാങ്ങിയപ്പോഴും വയല്‍ക്കിളി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുന്നറിയിപ്പുകളെയും പരിസ്ഥിതിവാദങ്ങളെയും ഫലപ്രദമായി നേരിടുന്നതില്‍ സിപിഎം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കീഴാറ്റൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

സമരത്തെ അടിച്ചമര്‍ത്തി, കീഴാറ്റൂര്‍ പാടശേഖരം നികത്തിക്കൊണ്ട് ദേശീയപാത നിര്‍മാണം പൂർത്തിയാവുമ്പോള്‍ വയല്‍ക്കിളികള്‍ ഉയര്‍ത്തിയ ആശങ്കകളും മുന്നറിയിപ്പുകളുമെല്ലാം കീഴാറ്റൂരിനെ കീഴ്‌പ്പെടുത്തുന്ന കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമെല്ലാം മണ്‍സൂ‍ണ്‍ തുടങ്ങിയപ്പോള്‍ തന്നെ കീഴാറ്റൂരും പരിസരത്തുമുള്ള വീടുകളിലേക്കെല്ലാം വെള്ളം ഒഴുകിയെത്തി. 

Content Highlights: Keezhattoor paddy field reclamation, opposed by the Vayalkkili protest, now causes severe flooding

Continue reading