14 വര്‍ഷം ജയില്‍വാസം, ഉറുമ്പുകളോട് സംസാരം; കഞ്ചാവും സ്വവര്‍ഗ വിവാഹവും നിയമവിധേയമാക്കിയ കമ്യൂണിസ്റ്റ്

ലോകത്തിന്റെ പോരാളിയെന്നായിരുന്നു ഹോസെ മുഹീകയെന്ന ഭരണാധികാരിയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒരുകാലത്ത് വിളിച്ചിരുന്നത്. അധികാരമെന്നതിന് ജനസേവനമെന്നത് മാത്രമാണ് അര്‍ഥമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന രാഷട്രീയക്കാരന്‍ യുറഗ്വായ്ക്കപ്പുറം അങ്ങനെ ലോക മാതൃകയായി. 89-ാം വയസ്സില്‍ പിന്നിട്ട യാത്രകളേയും രാഷ്ട്രീയവും ഉപേക്ഷിച്ച് യാത്രയായപ്പോള്‍ അദ്ദേഹം ബാക്കിയാക്കുന്നത് ലാളിത്യത്തിന്റെ സുഗന്ധവും, ലോകത്തിന്റെ പെപ്പെയെന്ന വിളിയുമാണ്. യുറഗ്വായുടെ പ്രസിഡന്റായിരിക്കുമ്പോഴും ആര്‍ഭാടമുപേക്ഷിച്ച്, പൂക്കള്‍ കൃഷി ചെയ്ത്, സൈക്കിളിലും പഴയ ഫോക്സ് വാഗണിലും യാത്രചെയ്ത് ജനസേവനത്തിനിറങ്ങിയിരുന്ന ഹോസെ മുഹീകയെ കറകളഞ്ഞ കമ്യൂണിസ്റ്റെന്ന് ലോകം വിളിച്ചു. തന്റെ ശമ്പളത്തില്‍ 90 ശതമാനവും പാവങ്ങള്‍ക്ക് സംഭാവന ചെയ്ത് മാതൃകയായി.
ഭ്രാന്തിന്റെ വക്കോളമെത്തിച്ച ജയില്‍വാസം
Content Highlights: Learn about José Mujica Uruguay`s former president