ഇസ്രയേലി ആയുധങ്ങൾക്ക് ഇന്ത്യയുടെ AI അധിക കരുത്ത്, തോക്കുകളുടെ പ്രഹരശേഷി ഇരട്ടിയാക്കുന്ന ആര്‍ബെല്‍

ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈനികന്‍ | Photo: Reuters
ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈനികന്‍ | Photo: Reuters

ഒരു തീകുണ്ഡം പോലെ പശ്ചിമേഷ്യ കത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ജീവന് ഒരു നാണയത്തുട്ടിന്റെ വിലപോലും നല്‍കാത്ത ഇസ്രയേല്‍-ഹമാസ് യുദ്ധം 13 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നാല്‍പത്തിനാലായിരത്തിലധികം പലസ്തീന്‍കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതില്‍ പകുതിയില്‍ അധികവും സ്ത്രീകളും കുട്ടികളാണ്. സമാധാനത്തിന്റെ വെള്ളം നിറച്ച പാത്രവുമായെത്തുന്നതിന് പകരം എരിതീയിലേക്ക് എണ്ണ ഒഴിക്കുകയാണ് പല രാജ്യങ്ങളും.

വിനാശകാരിയായ ഈ മഹായുദ്ധത്തിലേയ്ക്ക് നയിച്ചതാകട്ടെ 2023 ഒക്ടോബര്‍ ഏഴിന് തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണവും. ഒരു കച്ചിത്തുരുമ്പ് കിട്ടാന്‍ നില്‍ക്കുകയായിരുന്ന  ഇസ്രയേല്‍ അതില്‍ പിടിച്ചുകയറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ആഴ്ച്ചകള്‍ പിന്നിട്ടതോടെ ഗാസയ്ക്കൊപ്പം ലെബനനും അവിടുത്തെ സായുധ സംഘടനയായ ഹിസ്ബുള്ളയും ഇറാനും പങ്കുചേര്‍ന്നു. ഇതോടെ ഇസ്രയേല്‍ ആക്രമണം ലെബനനിലേക്കും വ്യാപിപ്പിച്ചു. ലെബനനിലെ 3500-ല്‍ അധികം ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ലെബനനില്‍ ഇരുന്നൂറില്‍ അധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നു.

Content Highlights: israel using ai weapons system co produced with Indian firm in war on gaza

Continue reading