അതിശക്തൻ അയൺ ഡോം! ഇസ്രയേൽ മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്ക് മുതൽക്കൂട്ടാകുമോ?

ഇസ്രായേലിന്റെ അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം ഗാസയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളെ തടസ്സപ്പെടുത്തുന്നു (ഫയൽ ചിത്രം) | Photo : Mahmud HAMS / AFP
ഇസ്രായേലിന്റെ അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം ഗാസയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളെ തടസ്സപ്പെടുത്തുന്നു (ഫയൽ ചിത്രം) | Photo : Mahmud HAMS / AFP

അയൺ ഡോമിന്റെ വ്യോമപ്രതിരോധ സുരക്ഷ ഇന്ത്യയ്ക്കും ലഭിക്കുമോ? കാര്യങ്ങൾ ആ നിലയ്ക്കാണ് നീങ്ങുന്നത്. വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു നിർണായക പ്രഖ്യാപനം. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാർ വിപുലീകരിക്കുന്നതിനൊപ്പം സൈനിക ഉപകരണങ്ങൾ രാജ്യത്തുതന്നെ നിർമ്മിക്കാനുള്ള സഹകരണവും ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

അയൺ ഡോം, അയൺ ബീം എന്നിവയുമായി ബന്ധപ്പെട്ട സഹകരണവും സാങ്കേതിക കൈമാറ്റവും കേന്ദ്രീകരിച്ചുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, മറ്റ് പ്രതിരോധ-സഹകരണ കരാറുകളിൽ ഒപ്പുവെച്ചെങ്കിലും അയൺ ഡോമിന്റെ കൈമാറ്റം സംബന്ധിച്ച കരാറിലേക്ക് എത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: India Eyes Israel's Iron Dome: How the Missile Defense System Works

Continue reading