ഇറാന് മേല്‍ വീണ്ടും ഉപരോധത്തിന്റെ കരിനിഴല്‍, ലക്ഷ്യം ആണവപദ്ധതി മാത്രമോ?

ജലക്ഷാമവും വൈദ്യുതിക്ഷാമവും കൊണ്ട് പൊറുതിമുട്ടുന്ന രാജ്യം, ബജറ്റ് കമ്മിയെന്ന തലവേദന, ഒപ്പം കുത്തനെ ഇടിയുന്ന കറന്‍സി, റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്കും. തകര്‍ച്ചയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഇറാന്‍ വീണ്ടും കടുത്ത പ്രതിസന്ധികളെ നേരിടാനൊരുങ്ങുകയാണ്. ആണവപദ്ധതികളുടെ പേരില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇറാനു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറാന്റെ സാമ്പത്തികാരോഗ്യം ഇനിയും മോശമാകും. യുഎന്‍ മേല്‍നോട്ടത്തില്‍ നടന്ന മാരത്തോണ്‍ നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ആണവ പദ്ധതിയുടെ പേരില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി ഇറാന് മേല്‍ വീണ്ടും കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനെതിരായ നിലവിലെ അമേരിക്കന്‍ ഉപരോധങ്ങളേക്കാള്‍ കൂടുതല്‍ വ്യാപകവും ശക്തവുമാണ് യു.എന്‍ ഉപരോധങ്ങള്‍. പാശ്ചാത്യ ശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ ആണവക്കരാര്‍ ഇറാന്‍ പാലിക്കുന്നതിനെച്ചൊല്ലി യൂറോപ്പുമായുള്ള തര്‍ക്കവും ജൂണില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങള്‍ക്കുശേഷം തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിരീക്ഷകരെ വിലക്കാനുള്ള ഇറാന്റെ തീരുമാനവുമാണ് ഇതിന് കാരണം. യുഎന്നിന്റെ ഉപരോധം എങ്ങനെയാവും ഇറാനെ ബാധിക്കുക?
ഇറാനും ഉപരോധവും
Content Highlights: Iran`s economy in crisis with new UN sanctions over nuclear program. Water/power shortages, budget deficit, currency collapse worsen. Impact explored.