മുജ്തബയോ മസൂദോ? ഇറാനിൽ ഖമേനിക്ക് പകരം മക്കൾ അധികാരം ഏറ്റെടുക്കുമോ?

അമേരിക്കൻ വിരുദ്ധ പ്രതിഷേധത്തിൽ അലി ഖമേനിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നവർ | Photo: Emrah Gurel/ AP
അമേരിക്കൻ വിരുദ്ധ പ്രതിഷേധത്തിൽ അലി ഖമേനിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നവർ | Photo: Emrah Gurel/ AP

ഭ്യന്തര സംഘർഷങ്ങളും അമേരിക്കയുമായുള്ള ശക്തിപരീക്ഷണവും കൊടുമ്പിരിക്കൊണ്ടിരിക്കെ ഇറാൻ ഒരു ഭരണമാറ്റത്തിന്റെ വക്കിലാണോ? ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സ്ഥാനമൊഴിഞ്ഞാൽ മക്കളിൽ ആരെങ്കിലും അധികാരം ഏറ്റെടുക്കുമോ? ഇറാനിയൻ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമേനിയുടെ ഒരു മകൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില റിപ്പോർട്ടുകൾ പറയുന്നത് അത് മുജ്തബ ഖമേനി ആണെന്നും മറ്റുചിലർ പറയുന്നത് മസൂദ് ഖമേനി ആണെന്നുമാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും തൊണ്ണൂറിനോട് അടുത്ത ഖമേനി അധികാരം ഒഴിഞ്ഞേക്കുമെന്ന വാർത്ത ഏറെക്കാലമായി കേൾക്കുന്നുണ്ട്.

ഖമേനിയുടെ അഭാവത്തിൽ അധികാര ശൂന്യത ആർക്കാണ് നികത്താൻ കഴിയുക എന്നതിലേക്ക് ശ്രദ്ധ പെട്ടെന്ന് മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ മക്കളായ മുജ്തബയും മസൂദും ഏറ്റവും പ്രമുഖരായി കണക്കാക്കപ്പെടുന്നു. ഇറാൻ ഭരണകൂടത്തിനെതിരെ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിക്കിടയിലാണ് ഭരണമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ രാജ്യത്തുനിന്ന്‌ ഉയരുന്നത്. നേരത്തെ, സുരക്ഷാ കാരണങ്ങളാൽ ആയത്തുള്ള അലി ഖമേനി ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇതിന് പിന്നാലെയാണ് മസൂദിന്റെയും മുജ്തബയുടെയും പേരുകൾ മാധ്യമ റിപ്പോർട്ടുകളിൽ ഉയർന്നുവരാൻ തുടങ്ങിയത്.

Continue reading