ഡീസലിൽ പാം ഓയിൽ കലർത്താൻ ഇൻഡൊനീഷ്യ! പുതിയ ജൈവ ഇന്ധന മുന്നേറ്റം ഇന്ത്യയ്ക്ക് തിരിച്ചടിയോ?

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

റാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കത്തിക്കയറുന്നതിനിടെ പാം ഓയിൽ അധിഷ്ഠിത പുതിയ ‘ബി50’ ജൈവ ഇന്ധനം നിർബന്ധമാക്കാനൊരുങ്ങി ഇൻഡൊനീഷ്യ. 50 ശതമാനം പാം ഓയിൽ അധിഷ്ഠിത ബയോഡീസലും 50 ശതമാനം സാധാരണ ഡീസലും സംയോജിപ്പിച്ചാണ് ‘ബി50’ ജൈവ ഇന്ധനം തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ‘ബി50’ ഇന്ധനം ഈ വർഷം ജൂലൈ മാസത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഡൊനീഷ്യയുടെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഇൻഡൊനീഷ്യയിൽ നിന്നാണെന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. പുതിയ നയം നടപ്പാക്കുന്നതോടെ ഇൻഡൊനീഷ്യ കയറ്റുമതി ചെയ്യുന്ന പാം ഓയിലിന്റെ അളവ് കുറയും. ഇതോടെ ഇന്ത്യൻ വിപണിയിൽ പാചക എണ്ണവില വർധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്താണ് പാം ഓയിൽ ബയോഡീസൽ? എന്തുകൊണ്ടാണ് ഇൻഡൊനീഷ്യ ജൈവ ഇന്ധനത്തിലേക്ക് നീങ്ങുന്നത്? ഇൻഡൊനീഷ്യയുടെ ഈ പുതിയ ചുവടുവെപ്പ് ഇന്ത്യയെ എപ്രകാരം ബാധിക്കും?

എന്താണ് പാം ഓയിൽ ബയോഡീസൽ?

Continue reading