ചൈനീസ് മുത്തുമാലയ്ക്ക് ബദല്‍ ഇന്ത്യയുടെ ഡയമണ്ട് നെക്ലസ്; ഇന്ത്യന്‍ മഹാസമുദ്രം ചതുരംഗപ്പലകയാവുമ്പോള്‍

ചുറ്റുമുള്ള നിര്‍ണായകസ്ഥാനങ്ങളില്‍ വാണിജ്യവും സൈനികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ ശൃംഖലയുണ്ടാക്കി ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന ചൈനീസ് പദ്ധതിയെ- സ്ട്രിംഗ് ഓഫ് പേള്‍സ് അഥവാ മുത്തുമാല- കുറിച്ച് കേട്ടിട്ടില്ലേ? രണ്ടു ദശകമായി ലോകം ചര്‍ച്ച ചെയ്യുന്ന, ഇന്ത്യയെ ഉല്‍ക്കണ്ഠപ്പെടുത്തുന്ന നീക്കമാണിത്, ഔദ്യോഗികമായി ഇങ്ങനെ ഒന്നുണ്ടെന്ന് ചൈന സമ്മതിക്കില്ലെങ്കിലും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നാവികസ്വാധീനം ശക്തമാക്കി മേഖലയില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തെ ദുര്‍ബലപ്പെടുത്തുന്നതും ചൈനയിലെ ഊര്‍ജ്ജ ഇറക്കുമതിക്ക് സുരക്ഷ ഉറപ്പാക്കുന്നതും ഇതിന്റെ പ്രധാനലക്ഷ്യങ്ങളില്‍ പെടും. അതു സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ച് നെടുവീര്‍പ്പിടുന്ന ഒരു കാലമുണ്ടായിരുന്നു!
ചൈനയുടെ ഊര്‍ജ്ജ ഇറക്കുമതിയുടെയും വ്യാപാരത്തിന്റെയും ഭൂരിഭാഗവും ഇന്ത്യന്‍ മഹാസമുദ്രം വഴിയാണ് നടക്കുന്നത്. പ്രത്യേകിച്ച്, മലാക്ക കടലിടുക്ക് വഴി. ഇന്ത്യന്‍ മഹാസമുദ്രത്തെ തെക്കന്‍ ചൈനാകടലുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ കപ്പല്‍പാതയാണിത്. മലേഷ്യക്കും ഇൻഡൊനീഷ്യയ്ക്കും ഇടയ്ക്കുള്ള ഇടുങ്ങിയ ഈ സമുദ്രപാതയ്ക്കടുത്ത് എന്തെങ്കിലും തരത്തിലുള്ള സംഘര്‍ഷമുണ്ടായാല്‍ അത് ചൈനയെ തളര്‍ത്തും. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ അധീനതയിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു.
Content Highlights: indias diamond necklace vs chinas string of pearls