ചൈനയ്ക്ക് ബദൽ, ലക്ഷ്യം 2500 കോടി ഡോളറിന്റെ വ്യാപാരം! വിയറ്റ്നാം വിപണി ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സംയുക്ത മാധ്യമ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡന്റ് തോ ലാമും. | Photo: Rahul Singh/ ANI
ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സംയുക്ത മാധ്യമ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡന്റ് തോ ലാമും. | Photo: Rahul Singh/ ANI

ന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള നയതന്ത്ര സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2500 കോടി ഡോളറായി ഉയർത്താൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രസിഡന്റ് തോ ലാമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനങ്ങൾ. പ്രതിരോധം, ഊർജം, ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിനൊപ്പം ഡിജിറ്റൽ മേഖലയിലും സഹകരണം വ്യാപിപ്പിക്കുന്നതുൾപ്പെടെ സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കാർഷിക ഉൽപന്നങ്ങൾക്കും മരുന്നുകൾക്കും പുതിയ വിപണികൾ കണ്ടെത്തുന്നതിനൊപ്പം ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സംയുക്തമായി നീങ്ങാനും ഇന്ത്യയും വിയറ്റ്നാമും തമ്മിൽ ധാരണയായി. സാമ്പത്തികരംഗത്തെ നേട്ടം ലക്ഷ്യമിട്ട് നിലവിലുള്ള ഇന്ത്യ-ആസിയാൻ വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരവും സാമ്പത്തിക വളർച്ചയും മുൻനിർത്തിയുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കാണ് ഈ നയതന്ത്ര നീക്കങ്ങൾ വിരൽ ചൂണ്ടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡന്റ് തോ ലാമും. | Photo: DPR PMO/ANI Photo

Content Highlights: India and Vietnam have set a target to increase bilateral trade to $25 billion by 2030, signing 13 pivotal MoUs covering defense, rare earth minerals, and the integration of UPI with Vietnam’s payment network.

Continue reading