ട്രംപിന്റെ തിട്ടൂരത്തിന് ഇന്ത്യയുടെ മറുപടി! യൂറോപ്പുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ കളി മാറ്റുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണും/ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണും/ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: ANI

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണികൾക്കിടയിൽ യൂറോപ്യൻ യൂണിയനുമായി സഹകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ (ഇയു) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഉടൻ യാഥാർഥ്യമായേക്കും. ലോകത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ നാലിലൊന്ന് വിഹിതം കൈകാര്യം ചെയ്യുന്ന കരാറിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ചില കാര്യങ്ങളിൽ കൂടി സമവായത്തിലെത്താനുണ്ടെങ്കിലും കരാർ ഒപ്പുവെയ്ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപബ്ലിക്ദിന പരേഡിൽ ഇയു നേതാക്കൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സാഹചര്യത്തിൽ ജനുവരി 27-ന് കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 200 കോടി ജനങ്ങളും ലോക ജിഡിപിയുടെ കാൽഭാഗവും വരുന്ന വിപണി ഇരുവർക്കുമായി തുറന്നുകിട്ടുന്നതോടെ കളി മാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Continue reading