ഒരു ലക്ഷം കോടിയുടെ അധികബാധ്യത വരും, വില കൂടും; റഷ്യന്‍ എണ്ണയെ കൈവിട്ടാല്‍ കീശചോരും

തീരുവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടുംവരെ ഇന്ത്യയുമായി വ്യാപാരചർച്ചയ്ക്കില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യക്ക് 25 ശതമാനം അധികതീരുവ ചുമത്തിയതിനുപിന്നാലെയാണ് ട്രംപ് കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരേ 50 ശതമാനം പകരച്ചുങ്കമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രാബല്യത്തിൽവന്ന 25 ശതമാനം പകരച്ചുങ്കവും റഷ്യൻ എണ്ണയുടെപേരിൽ ഓഗസ്റ്റ് 27-ന് നിലവിൽവരാനിരിക്കുന്ന 25 ശതമാനം അധികതീരുവയും ചേർന്നുള്ളതാണ് ഇന്ത്യയ്ക്കുള്ള യുഎസിന്റെ 50 ശതമാനം തീരുവ. റഷ്യയിൽനിന്ന് കൂടുതൽ എണ്ണവാങ്ങുന്ന രാജ്യങ്ങളായ ചൈനയ്ക്ക്-30 ശതമാനവും തുർക്കിയ്ക്ക്-15 ശതമാനവുമാണ് യുഎസ് തീരുവ. റഷ്യൻ എണ്ണവാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഏതാണ്ട് ചൈനയ്ക്കൊപ്പമാണെന്ന് ആരോപിച്ച ട്രംപ് യുഎസിന്റെ ഭാഗത്തുനിന്ന് കൂടുതൽ ഉപരോധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ എന്നും ഭീഷണിപ്പെടുത്തി.
ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണവിതരണ രാജ്യമായി റഷ്യ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി. 2019-20 സാമ്പത്തികവര്‍ഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വെറും 1.7 ശതമാനം മാത്രമായിരുന്നു റഷ്യന്‍ വിഹിതം. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 35 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവിൽ 8.8 കോടി ടണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്നു ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണവിലയ്ക്ക് പരിധി നിശ്ചയിച്ചതോടെയാണ് ഇന്ത്യ ഇറക്കുമതി വർധിപ്പിച്ചത്. ഇത് വലിയ ലാഭമാണ് രാജ്യത്തിന് നേടിക്കൊടുത്തത്. ട്രംപിന്റെ ഭീഷണി എങ്ങനെയാണ് ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തെ ബാധിക്കുക? എണ്ണ ഇറക്കുമതി കുറച്ചാൽ എന്താണ് ഇന്ത്യയ്ക്ക് നഷ്ടം?
Content Highlights: Will India halt Russian oil imports due to Trump`s tariff threats?