ശത്രു മിസൈല്‍ തടയാനാകാതെ ആരോയും താഡും; ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പിഴച്ചതെവിടെ ?

താഡ് മിസൈൽ പ്രതിരോധ സംവിധാനം (ഫയൽ ചിത്രം) | Photo : Lockheed Martin gettyimages
താഡ് മിസൈൽ പ്രതിരോധ സംവിധാനം (ഫയൽ ചിത്രം) | Photo : Lockheed Martin gettyimages

ഇസ്രയേലിനെ ഞെട്ടിച്ച് ഹൂതിവിമതര്‍! ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമാണ് യെമെനിലെ ഹൂതിവിമതര്‍ മിസൈല്‍ ആക്രമണം നടത്തിയത്. വിമാനത്താവളത്തിന് സമീപമാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. മിസൈല്‍ പതിച്ച ഭാഗത്ത് ഏകദേശം 12 മീറ്റര്‍ വീതിയും അത്രതന്നെ ആഴവുമുള്ള ഗര്‍ത്തമുണ്ടായി. ടെല്‍ അവീവിന് പുറമേ ജറുസലേമിലും ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഹൂതികള്‍ ഗാസയിലെ പലസ്തീന്‍കാര്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ആക്രമണമെന്നാണ് അവകാശപ്പെട്ടത്. ആക്രമണം തടുക്കുന്നതില്‍ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടതോടെയാണ് മിസൈലുകളിലൊന്ന് വിമാനത്താവളത്തിനടുത്ത് പതിക്കാനിടയായത്. ഇസ്രയേലിന്റെ പ്രശസ്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഹൂതി മിസൈലിനെ തടയാന്‍ കഴിഞ്ഞില്ല. 

ആഗോളതലത്തില്‍ ഏറ്റവും മികച്ചതെന്ന് കണക്കാക്കുന്നതാണ് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍. വ്യത്യസ്ത തലത്തിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്. ഓരോ സംവിധാനവും വിവിധതരം ഭീഷണികളെയാണ് കൈകാര്യം ചെയ്യുന്നത്. ഹ്രസ്വദൂര ഭീഷണികളെ തടയുന്നതില്‍ അയണ്‍ ഡോം പ്രശസ്തമാണ്. ഡേവിഡ്‌സ് സ്ലിങും ആരോയും താഡും ദീര്‍ഘദൂര മിസൈലുകള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പക്ഷേ, മിസൈലിനെ തടയുന്നതില്‍ ഈ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. ഒരേസമയം ആരോയും താഡും ഒരുപോലെ പരാജയപ്പെട്ടത് അസാധാരണവും ഇസ്രയേലിനെ സംബന്ധിച്ച് ആശങ്കാജനകവുമാണ്. മുന്‍കാലങ്ങളില്‍ പല ആക്രമണങ്ങളില്‍നിന്നും ഇവ രാജ്യത്തെ രക്ഷിച്ചിട്ടുണ്ട്. പക്ഷേ യെമനില്‍ നിന്നുള്ള ആക്രമണം രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വ്യാപകസംശയങ്ങള്‍ ഉയര്‍ത്തുന്നു. അതിന്റെ ശേഷിയെ തന്നെ പ്രതിരോധ വിദഗ്ധര്‍ ചോദ്യം ചെയ്യുകയാണ്. എന്തെല്ലാമാണ് ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധസംവിധാനങ്ങള്‍? എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്?  

Content Highlights: How Israels Air Defence Systems Fail to Intercept Houthi Missile

Continue reading