പാതിജീവനോടെ കുഴിച്ചിട്ടു, ഗര്‍ഭച്ഛിദ്രവും തടഞ്ഞു; സ്രെബ്രെനീറ്റ്സയുടെ മുറിവിൽ എരിവ് പുരട്ടുമ്പോൾ

ജന്മം മാത്രമായിരുന്നു അവരുടെ തെറ്റ്. ഒന്നുമറിയാത്ത കുട്ടികള്‍ പോലും വെടിയേറ്റ് ചിതറിത്തെറിച്ചുപോയി. കൈകള്‍ പിറകില്‍ കൂട്ടിക്കെട്ടി വരിയായി നിര്‍ത്തി പുരുഷന്‍മാരേയും ആണ്‍കുട്ടികളേയും കൂട്ടത്തോടെ വെടിവെച്ചു കൊന്നു. മറ്റുചിലരെ കഴുത്തറുത്ത് ജീവനോടെ അടക്കം ചെയ്തു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മണ്ണിനടിയില്‍ കുഴിച്ചിട്ടു. ബലാത്സംഗത്തിനിരയായ സ്ത്രീകളെ പലരേയും പാതിജീവനോടെ കുഴിച്ചുമൂടി, ചിലരെ സെര്‍ബ് കുട്ടികളെ പ്രസവിക്കണമെന്ന ലക്ഷ്യത്തോടെ ഗര്‍ഭച്ഛിദ്രത്തിനുപോലും അനുവദിച്ചില്ല. പിഞ്ചുകുട്ടികളെപ്പോലും ലൈംഗികപീഡനത്തിനിരയാക്കി.
29 വര്‍ഷം മുമ്പത്തെ ഒരു ജൂലായ് 11 മുതലുള്ള ദിവസങ്ങളെ ജീവനുള്ള കാലത്തോളം മറക്കില്ല തെക്കന്‍ ബോസ്നിയയോടും ഹെര്‍സഗോവിനയോടും ചേര്‍ന്ന സ്രെബ്രെനീറ്റ്സ (Srebrenica) പട്ടണത്തിലെ ബോസ്നൈക്കുകള്‍ (ബോസ്നിയന്‍ മുസ്ലിം). ബോസ്നിയന്‍ യുദ്ധത്തിന്റെ തുടര്‍ച്ചയായി നടന്ന ഈ സ്രെബ്രെനീറ്റ്സ വംശഹത്യ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയെന്നും പിന്നീട് അറിയപ്പെട്ടു.
Content Highlights: General Assembly Adopts Resolution on Srebrenica Genocide