ഫ്രാന്‍സിന് മനംമാറ്റം, പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപനം; മാറിചിന്തിക്കുമോ യൂറോപ്പ്?

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനൊപ്പം/ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് പലസ്തീൻ പതാക പശ്ചാത്തലത്തിൽ ഈഫൽ ടവർ| Photo: Ludovic MARIN / AFP and Joël SAGET / AFP
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനൊപ്പം/ പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് പലസ്തീൻ പതാക പശ്ചാത്തലത്തിൽ ഈഫൽ ടവർ| Photo: Ludovic MARIN / AFP and Joël SAGET / AFP

പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കാന്‍ ഫ്രാന്‍സ്. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ പലസ്തീന്‍റെ രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.  ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് പലസ്തീന്‍ പൗരസമൂഹത്തെ രക്ഷിക്കുകയെന്നതിനാണ് ഫ്രാന്‍സ് മുന്‍ഗണന നല്‍കുന്നതെന്നും മാക്രോണ്‍ വ്യക്തമാക്കി. ഈ നീക്കത്തോടെ, ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യശക്തിയും ജി-ഏഴ് കൂട്ടായ്മയിലെ ആദ്യത്തെ രാജ്യവുമാണ് ഫ്രാന്‍സ്. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 147 രാജ്യങ്ങളാണ് ഇതുവരെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. പലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്ന 148-ാമത്തെ രാജ്യമായിരിക്കും ഫ്രാന്‍സ്. 

ഫ്രാന്‍സിന്റെ തീരുമാനത്തെ ഇസ്രയേലും യുഎസും ശക്തമായി അപലപിച്ചു. ഫ്രാന്‍സിന്റെ തീരുമാനം ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനവും ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയുമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചത്. ''ഗാസയെപ്പോലെ ഇറാനെ അനുകൂലിക്കുന്ന മറ്റൊരു ഭൂപ്രദേശം പശ്ചിമേഷ്യയില്‍ സൃഷ്ടിക്കുന്നത് അപകടകരമാണ്. അത് ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള വിക്ഷേപണത്തറ ഒരുക്കലാണ്.''-നെതന്യാഹു പറഞ്ഞു. ഫ്രാന്‍സിന്റെ തീരുമാനം ഹമാസിന്റെ അജന്‍ഡകളെ പിന്തുണയ്ക്കുന്നതാണെന്നും അത് പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിന് തിരിച്ചടിയാണെന്നുമാണ് യുഎസ് ആരോപിച്ചത്. എന്നാല്‍, ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഈ തീരുമാനമെന്ന ആരോപണം ഫ്രാന്‍സ് തള്ളി. 

Content Highlights: France's Recognition of Palestine: A Turning Point in International Relations?

Continue reading