ദുറൂസി- ബെദൂയിന്‍ സംഘർഷത്തിൽ പുകഞ്ഞ് സിറിയ; പ്രതിസന്ധി ഇസ്രയേൽ മുതലെടുക്കുമോ?

സിറിയ വീണ്ടും പുകയുന്നു! ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെ സമാധാന സൂചനകള്‍ കണ്ടുതുടങ്ങിയ സിറിയ വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയില്‍ അമരുകയാണ്. മതന്യൂനപക്ഷമായ ദുറൂസികളുടെ നേതൃത്വത്തിലുള്ള സായുധസംഘങ്ങളും സുന്നി ഗോത്രവിഭാഗമായ ബെദൂയിനുകളും തമ്മില്‍ രണ്ടുദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ദുറൂസികള്‍ക്ക് സ്വാധീനമുള്ള തെക്കന്‍ സിറിയയിലെ സ്വെയ്ദ പ്രവിശ്യയിലായിരുന്നു സംഭവം. സംഘര്‍ഷം പ്രവിശ്യയാകെ വ്യാപിച്ച പശ്ചാത്തലത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുടെ സര്‍ക്കാര്‍ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. ഇരുവിഭാഗങ്ങളുടെയും നേതാക്കളോട് പ്രവിശ്യ ഗവര്‍ണര്‍ മുസ്തഫ അല്‍ ബക്കുര്‍ വെടിനിര്‍ത്തലിന് ആഹ്വാനംചെയ്തു. ജനങ്ങളോട് സംയമനം പാലിക്കണമെന്നും നിര്‍ദേശിച്ചു.
Content Highlights: Druze-Bedouin Clashes in Syria