തയ്‌വാന്‍ ഒപ്പം കൂട്ടിയേ തീരൂവെന്ന് ചൈന; പിടിച്ചടക്കാൻ യുദ്ധമുണ്ടാവുമോ? ട്രംപിന്റെ ലക്ഷ്യമെന്ത്?

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം താത്കാലിക വെടിനിര്‍ത്തലിലെത്തിയ ആശ്വാസത്തിലാണ് ലോകം. അതിനിടെ
മറ്റൊരു കോണില്‍ തയ്‌വാനെതിരേ ചൈനയുടെ പ്രകോപനം കൂടുതല്‍ രൂക്ഷമാകുന്നു. തയ്‌വാനെ ലക്ഷ്യമിട്ട് കാലങ്ങളായി ചൈന നടത്തുന്ന സൈനിക നീക്കങ്ങളും ശക്തിപ്രകടനവും അടുത്തകാലത്തായി കൂടിവരികയാണ്. കഴിഞ്ഞ മാസം ബ്രിട്ടീഷ് നാവികസേന കപ്പല്‍ തയ്‌വാന്‍ കടലിടുക്കിലൂടെ സഞ്ചരിച്ച് നിരീക്ഷണം നടത്തിയതിന് പിന്നാലെ തായ് ദ്വീപിന് ചുറ്റും വ്യോമസേനാ വിമാനങ്ങള്‍ വിന്യസിച്ച് ചൈന തങ്ങളുടെ അധികാരം അടയാളപ്പെടുത്തി. ദക്ഷിണ ചൈനീസ് കടലിടുക്കില്‍ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ വേറെയുമുണ്ട്. തയ്‌വാന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി അമേരിക്ക ആയുധങ്ങള്‍ കൈമാറുന്നതും ചൈനയ്ക്ക് പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ തയ്‌വാനെ പിടിച്ചടക്കാനുള്ള പദ്ധതിയിലാണ് ചൈനയുള്ളത് എന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍. അതിനുള്ള പരിശീലനങ്ങള്‍ പോലും ചൈനീസ് സൈന്യം ആരംഭിച്ചതായി അവര്‍ ആരോപിക്കുന്നുമുണ്ട്. എന്തിനാണ് ചൈന തയ്‌വാനെ പിടിച്ചടക്കുന്നത്? കാലങ്ങളായി ഇരു രാജ്യങ്ങള്‍ക്കും ഇടയിലെന്താണ്? തയ്‌വാനെതിരേ ചൈന സൈനിക നടപടി തുടങ്ങിയാല്‍ അമേരിക്ക അതിലിടപെടുമോ?
Content Highlights: China-Taiwan Conflict: A Looming War?