കുഞ്ഞുങ്ങളെ വളര്‍ത്തൂ, പൊന്നുപോലെ നോക്കാം; ഫലം കാണുമോ ചൈനയുടെ ബേബി ബോണസ്?

Photo : AFP
Photo : AFP

ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ കടുത്ത പിഴ ചുമത്തിയിരുന്ന രാജ്യം. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും വന്ധീകരണവും ശിക്ഷയായിരുന്ന നാട്. ഒപ്പം താങ്ങാനാവാത്ത വിദ്യാഭ്യാസച്ചെലവും മുന്നോട്ട് കൊണ്ടുപോവാനാവാത്ത ജീവിത സാഹചര്യവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നത് ചൈനയിലെ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ബാധ്യതയും പേടിസ്വപ്‌നവുമായിരുന്നു. ഇത് ആ രാജ്യത്ത് പിന്നീടുണ്ടാക്കിയത് ജനസംഖ്യയിലെ വമ്പിച്ച തിരച്ചടിയാണ്. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന ഖ്യാതിയുണ്ടായിരുന്ന ചൈനയെ ഇന്ത്യ മറികടക്കുകയും ചെയ്തു. അവിടം പ്രായമേറിയ ആളുകളെ കൊണ്ട് നിറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ക്കപ്പുറം പുതിയ തലമുറ വിവാഹമേ വേണ്ടെന്ന് വെക്കുക കൂടി ചെയ്തതോടെ ജനസംഖ്യാവര്‍ധനവിനായി ഇപ്പോള്‍ പുതിയ പദ്ധതികള്‍ കൊണ്ട് വരികയാണ് സര്‍ക്കാര്‍. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ബേബി ബോണസ്. പക്ഷെ ഇതുകൊണ്ടുമാത്രം പുതു തലമുറയുടെ മനംമാറ്റാനാവുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. അല്ലാത്ത പക്ഷം വരും നാളുകളിൽ  സമ്പൂര്‍ണ സീനിയര്‍ സിറ്റിസണ്‍ രാജ്യമായി ചൈന മാറുമെന്നും സര്‍ക്കര്‍ കണക്കുകൂട്ടുന്നുണ്ട്.

കുഞ്ഞുങ്ങളെ വളര്‍ത്തൂ, പൊന്നുപോലെ നോക്കാം

Content Highlights: China offers a baby bonus to combat declining birth rates and an aging population.

Continue reading