1984-ല്‍ നിന്ന് കേരള രാഷ്ട്രീയം 2024-ല്‍ എത്തുമ്പോള്‍, പഴയ ബദൽരേഖയും പുതിയ കാലത്തെ ബദലുകളും

#ജേക്കബ് ജോര്‍ജ്
എം.വി രാഘവൻ, ഇ.എം.എസ്, സുരേഷ് ഗോപി, പിണറായി വിജയൻ. Photo: mathrubhumi archives
എം.വി രാഘവൻ, ഇ.എം.എസ്, സുരേഷ് ഗോപി, പിണറായി വിജയൻ. Photo: mathrubhumi archives

1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഫലം സിപിഎം നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഏറെ അലട്ടി. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ചാള്‍സ് ആണ് ജയിച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ. നീലലോഹിതദാസന്‍ നാടാര്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇതൊന്നുമല്ല അന്ന് ഇ.എം.എസിനെ നോവിച്ചത്. ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി. കേരളവര്‍മ രാജാ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയതാണ് അന്ന് ഇ.എം.എസിനെ വിഷമിപ്പിച്ചത്.

കേരളവര്‍മരാജാ തിളങ്ങുന്ന മൂന്നാം സ്ഥാനത്തെത്തി എന്നു മാത്രമല്ല, തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി. അതും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നീല ലോഹിതദാസന്‍ നാടാരെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട്. ഇ.എം.എസിന് ഒട്ടും സഹിക്കാനായില്ല. 

Content Highlights: transition of kerala politics from 1984 to 2024

Continue reading