ഭർത്താവിന്റെ മരണശേഷം രാഷ്ട്രീയത്തിൽ, ഇന്ത്യാവിരുദ്ധത മുഖമുദ്ര; ആരായിരുന്നു ഖാലിദ സിയ?

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ | Photo:  AP/PTI
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ | Photo: AP/PTI

നാല് പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്തത് രണ്ട് വനിതകളാണ്. ഒരാൾ ഷെയ്ഖ് ഹസീന, മറ്റൊരാൾ ഖാലിദ സിയ. സമാനതകളേറെയായിരുന്നു അവർക്കിരുവർക്കും. സ്വന്തം കുടുംബത്തിൽ നടന്ന ദാരുണസംഭവങ്ങൾക്ക് പിന്നാലെ പൊതുരംഗത്തേക്ക് കടന്നു വന്നവർ. ബംഗ്ലാദേശിന്റെ പ്രഥമ പ്രസിഡന്റ് ആയ ഷെയ്ഖ് മുജീബുർ റഹ്‌മാൻ 1975 ഓഗസ്റ്റിൽ നടന്ന സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടതോടെയാണ് ഷെയ്ഖ് ഹസീന രാഷ്ട്രീയത്തിൽ സജീവമായതെങ്കിൽ 1981-ലെ സൈനിക അട്ടിമറിയിൽ ഭർത്താവും  പ്രസിഡന്റുമായ സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ സിയ രാഷ്ട്രീയത്തിൽ സജീവമായത്.

ഇരുവരും അധികാരത്തിന് വേണ്ടി പോരാടി. തിരഞ്ഞെടുപ്പ് മത്സരത്തിനപ്പുറത്തേക്ക് വളർന്ന ഇരുവരുടേയും ശത്രുത 'ബീഗം യുദ്ധം' എന്ന് പോലും അറിയപ്പെട്ടു. ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദ് 1980-ൽ അധികാരത്തിലെത്തിയ കാലത്ത് ഹസീനയും ഖാലിദ സിയയും ഒരുമിച്ച ചുരുങ്ങിയ കാലത്തല്ലാതെ ഇരുവരും വിരുദ്ധ ചേരിയിൽ തന്നെയായിരുന്നു. അവരിലൊരാൾ കളമൊഴിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു.

Content Highlights: A look back at the influential political career of Begum Khaleda Zia, from her rise after her husband`s assassination to her role as Prime Minister and her eventual departure from politics.

Continue reading