അതിര്‍ത്തിയില്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് ബംഗ്ലാദേശ്, സോറോസ് പുത്രനോട് യൂനുസിന്റെ സഹായാഭ്യർഥന

#പി.മുരളീധരന്‍
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ റോന്ത് ചുറ്റുന്ന ബിഎസ്എഫ് സൈനികര്‍| AFP File Photo
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ റോന്ത് ചുറ്റുന്ന ബിഎസ്എഫ് സൈനികര്‍| AFP File Photo

ഷേക്ക് ഹസീന സര്‍ക്കാരിനെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ അട്ടിമറിച്ച് ഇടക്കാല ഭരണകൂടം നിലവില്‍ വന്നിട്ട് ആറുമാസമായെങ്കിലും ബംഗ്ലാദേശിന്റെ കാലുറച്ചിട്ടില്ല. നിലവിലെ സാഹചര്യം വച്ചുനോക്കിയാല്‍, സമീപകാലത്തൊന്നും അതുണ്ടാവുമെന്നും തോന്നുന്നില്ല. തലസ്ഥാനമായ ധാക്കയില്‍ വിട്ടുവിട്ട് വിദ്യാര്‍ഥി സമരങ്ങളുണ്ടാവുന്നുണ്ട്. അരിയും ഡീസലും അടക്കമുള്ള ആവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമം കാരണം സമൂഹത്തിലാകെ അസംതൃപ്തിയാണ്. മുഖ്യഉപദേഷ്ടാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസിന്റെ സര്‍ക്കാര്‍ ഇനി എത്രകാലം എന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.

എങ്കിലും പ്രശ്നപരിഹാരത്തിനും രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും വേണ്ടിയുള്ള നടപടികളെടുക്കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടികയില്‍ വന്നിട്ടില്ല എന്നു വേണം പറയാന്‍. ഷെയ്ഖ്‌ ഹസീനയെ വിചാരണ ചെയ്യാന്‍ ബംഗ്ലാദേശിന് വിട്ടുകിട്ടാത്തത്‌ യൂനുസിനെയും വിദ്യാര്‍ത്ഥി ഉപദേഷ്ടാക്കളെയും അസ്വസ്ഥരാക്കുന്നുണ്ട്. തുടക്കം മുതല്‍ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ അവര്‍ നടത്തുന്നുണ്ട്. ഈ പട്ടികയില്‍ ഒടുവിലത്തേതാണ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി ബുധനാഴ്ച പത്രക്കാരോട് പറഞ്ഞത്. മനപ്പൂര്‍വ്വം ഇന്ത്യയുമായി സംഘര്‍ഷത്തിന് ശ്രമിക്കുകയാണ് ആ രാജ്യം എന്ന് തോന്നിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

Content Highlights: Bangladesh Crisis: Interim Govt`s Instability & India`s Concerns

Continue reading