ഹസീനയുടെ പിന്‍ഗാമിയാര്, കാലുവാരുമോ യൂനുസ്; നീതിയുക്തമായ തിരഞ്ഞെടുപ്പ് ബംഗ്ലാദേശില്‍ സാധ്യമോ?

ബംഗ്ലാദേശിലെ ധാക്കയിൽ ഹസീന സർക്കാരിന്റെ പതനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് 'ജൂലൈ പ്രക്ഷോഭ ദിനം' അനുസ്മരിക്കാൻ ഒത്തുകൂടിയവർ | Photo: AP/PTI
ബംഗ്ലാദേശിലെ ധാക്കയിൽ ഹസീന സർക്കാരിന്റെ പതനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് 'ജൂലൈ പ്രക്ഷോഭ ദിനം' അനുസ്മരിക്കാൻ ഒത്തുകൂടിയവർ | Photo: AP/PTI

ബംഗ്ലാദേശില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇടക്കാലസര്‍ക്കാരിന്റെ മേധാവി മുഹമ്മദ് യൂനുസ്. 2026-ലെ റംസാന് മുന്‍പ് ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പു നടത്താന്‍ ആവശ്യമായ സജ്ജീകരണം ചെയ്യാന്‍ ഇടക്കാലസര്‍ക്കാരിനുവേണ്ടി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ക്ക് താന്‍ കത്തെഴുതുമെന്നാണ് മുഹമ്മദ് യൂനുസ് പറഞ്ഞത്. 'ഞങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാരിന് അധികാരം കൈമാറുക എന്നതാണ് അത്. ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കാനും നീതിയുക്തവും സുഗമവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും.'- മുഹമ്മദ് യൂനുസ് പറഞ്ഞു.

Content Highlights: Bangladesh Elections 2026 Can a Credible Transition Follow Hasina's Exit?

Continue reading