കാലാവസ്ഥാവിസയെന്ന കച്ചിത്തുരുമ്പ്; കടൽപ്പേടിയിൽ ആളൊഴിയുന്ന നാട്, ടുവാലുവിന് ഇനി എത്ര ആയുസ്സ്?

പതിനൊന്നായിരം പേര്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപ് രാജ്യത്തെ മൂന്നിലൊന്നിലേറെ ജനങ്ങള്‍ മറ്റൊരു രാജ്യത്തെ വിസയ്ക്ക് അപേക്ഷിക്കുന്നു! തെക്കന്‍ ശാന്തസമുദ്രത്തിലെ കുഞ്ഞന്‍ ദ്വീപ് രാഷ്ട്രമായ ടുവാലുവിലാണ് അസാധാരണ സാഹചര്യം. കടല്‍നിരപ്പ് ഉയരുംതോറും മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ശ്രമം നടത്തുകയാണ് നാട്ടുകാര്‍. ഓസ്‌ട്രേലിയയാണ് ലക്ഷ്യസ്ഥാനം. 2023-ല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'കാലാവസ്ഥാവിസ'യാണ് പിടിവള്ളി. ടുവാലുവും ഓസ്‌ട്രേലിയയും ഒപ്പിട്ട കാലാവസ്ഥാ-സുരക്ഷാ ഉടമ്പടിപ്രകാരമാണ് വിസ നല്‍കല്‍. വിസയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും 'കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി'യോടുള്ള പ്രതികരണമായിട്ടാണ് വിസാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
Content Highlights: Australias climate visam a fifeline for tuvaluans facing rising sea levels?