ടിമോർ അകത്തു കയറി, യൂനുസ് കാലുപിടിച്ചിട്ടും ബംഗ്ലാദേശ് പടിക്ക് പുറത്തുനിൽക്കുന്നത് എന്തുകൊണ്ട്?

മലേഷ്യയിലെ ക്വാലാലംപുരിൽ നടന്ന 47-ാമത് ആസിയാൻ ഉച്ചകോടിയിൽ കിഴക്കൻ ടിമോറിനെ ആസിയാനിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രതലവന്മാർ/ ബം​ഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് | Photo: Vincent Thian/ AP and Gurinder Osan/ AP
മലേഷ്യയിലെ ക്വാലാലംപുരിൽ നടന്ന 47-ാമത് ആസിയാൻ ഉച്ചകോടിയിൽ കിഴക്കൻ ടിമോറിനെ ആസിയാനിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രതലവന്മാർ/ ബം​ഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് | Photo: Vincent Thian/ AP and Gurinder Osan/ AP

ഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ വളരുന്നു! ടിമോര്‍ ലെസ്റ്റെ (കിഴക്കന്‍ ടിമോര്‍) ഔദ്യോഗികമായി സംഘടനയുടെ ഭാഗമായതോടെ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അഥവാ ആസിയാനിലെ അംഗസംഖ്യ പതിനൊന്നായി. നീണ്ട 14 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ടിമോര്‍ സംഘടനയുടെ ഭാഗമാകുന്നത്. മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ടിമോര്‍ പ്രധാനമന്ത്രി സനാന ഗുസ്മാവോ അംഗത്വ ഉടമ്പടിയില്‍ ഒപ്പുവച്ചു. 1967-ല്‍ അഞ്ചുരാജ്യങ്ങളുമായി പിറന്ന ആസിയാന്‍ 1999-നുശേഷം വിപുലീകരിക്കുന്നത് ഇതാദ്യമായാണ്. അന്ന് കംബോഡിയയായിരുന്നു സംഘടനയില്‍ ചേര്‍ന്നത്. കിഴക്കന്‍ ടിമോറിനെക്കൂടാതെ ബ്രൂണൈ, ഇന്‍ഡൊനീഷ്യ, മലേഷ്യ, ലാവോസ്, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, തായ്​ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നിവരാണ് മറ്റ് അംഗരാജ്യങ്ങള്‍. കൂട്ടായ്മയില്‍ പൂര്‍ണ അംഗത്വം, നിരീക്ഷക പദവി, മെച്ചപ്പെട്ട സഹകരണം എന്നിവയില്‍ നിരവധി രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആസിയാനിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ഒരു രാജ്യം പാപുവ ന്യൂ ഗിനിയാണ്. വലിയ താത്പര്യം പ്രകടിപ്പിച്ച രാജ്യം ബംഗ്ലാദേശും. എന്തുകൊണ്ടാണ് ബംഗ്ലാദേശ് ആസിയാന്റെ ഭാഗമാകാന്‍ ശ്രമം നടത്തുന്നത്? ഒരിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ആസിയാനിലേക്ക് ബംഗ്ലാദേശ് വീണ്ടും പ്രവേശനം തേടുമ്പോള്‍ അത് എങ്ങനെയാകും മേഖലയെ ബാധിക്കുക?

എന്താണ് ആസിയാന്‍?

Continue reading