സൗദിയും പാകിസ്താനും കൈ കൊടുക്കുമ്പോൾ ഇന്ത്യ ഭയക്കേണ്ടതുണ്ടോ? പ്രതിരോധകരാർ ഉന്നമിടുന്നത് ആരെ?

ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഗൾഫ് മേഖലയിൽ സന്ദർശനം നടത്തിയത്. മൂന്നാമത്തെ സന്ദർശനത്തിൽ സൗദി തലസ്ഥാനമായ റിയാദിലെത്തിയ പാക് പ്രധാനമന്ത്രി പക്ഷേ, വെറുംകൈയോടെയല്ല സ്വരാജ്യത്തേക്ക് മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചാണ് ഷഹബാസ് ഷെരീഫ് ഇസ്ലാമാബാദിന് വിമാനം കയറിയത്. “ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കും” എന്നതാണ് സൗദി-പാക് കരാറിലെ പ്രധാന വ്യവസ്ഥ. സുരക്ഷ വർധിപ്പിക്കുന്നതിനും അതിലൂടെ പ്രാദേശികസമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് കരാർ എന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്.
Content Highlights: Defense Agreement Between Saudi Arabia and Pakistan A Closer Look at the Strategic Implications