ഇന്ത്യക്ക് 25%, യൂറോപ്പിന് 15%, തീരുവയിൽ പിടിമുറുക്കി ട്രംപ്; ഇയു-യുഎസ് കരാറില്‍ നേട്ടമാര്‍ക്ക്?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫൊണ്ടെ ലെയ്‌നും സ്‌കോട്ട്‌ലന്‍ഡില്‍ നടത്തിയ ചര്‍ച്ചക്കിടയിൽ | Photo : Brendan SMIALOWSKI / AFP
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫൊണ്ടെ ലെയ്‌നും സ്‌കോട്ട്‌ലന്‍ഡില്‍ നടത്തിയ ചര്‍ച്ചക്കിടയിൽ | Photo : Brendan SMIALOWSKI / AFP

യൂറോപ്യന്‍ യൂണിയന്‍-യുഎസ് വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം! വ്യാപാരയുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള പുതിയ കരാര്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ചു. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 15 ശതമാനമാണ് തീരുവ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫൊണ്ടെ ലെയ്‌നും തമ്മില്‍ സ്‌കോട്ട്‌ലന്‍ഡില്‍ നടത്തിയ അതിദീര്‍ഘ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രഖ്യാപനം. ടേണ്‍ബെറിയിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് ക്ലബിലായിരുന്നു ചര്‍ച്ച. ജപ്പാനുമായി കരാറിലെത്തിയതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയനുമായും യുഎസ്  വ്യാപാരക്കരാറിലെത്തുന്നത്. പിന്നാലെ ഇന്ത്യയ്ക്ക് കടുത്ത തീരുവ പ്രഖ്യാപിക്കുകയും ചെയ്തു ട്രംപ്. വിവിധ രാജ്യങ്ങൾക്കുള്ള യുഎസിന്റെ പകരച്ചുങ്കം പ്രാബല്യത്തിൽ വരാൻ ഒരു ദിവസം ശേഷിക്കേ, ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവയാണ് ചുമത്തിയത്. 

അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും നികുതിവരുമാനം ഉപയോഗിച്ച് ധനക്കമ്മി കുറയ്ക്കാനുമുള്ള വഴിയെന്നു പറഞ്ഞാണ് അധികാരത്തിലേറിയ പിന്നാലെ ട്രംപ് വിദേശരാജ്യങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. ഏപ്രിലില്‍ 60-ലേറെ രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചു. പിന്നീട് വ്യാപാരക്കരാറുണ്ടാക്കുന്നതിനായി അത് 90 ദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനുമുന്‍പ് കരാറുണ്ടാക്കാത്തവര്‍ക്ക് അന്നേ ദിവസം മുതല്‍ തീരുവ നിലവില്‍വരുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരാറിലേക്ക് എത്തുന്നത്. ട്രംപിന്റെ അഭിപ്രായത്തില്‍ ഇതുവരെയുണ്ടാക്കിയതില്‍വെച്ച് ഏറ്റവും വലിയ വ്യാപാരക്കരാര്‍. എന്താണ് അമേരിക്കയും ഇയും തമ്മിലുള്ള വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍? അമേരിക്ക-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരബന്ധത്തെ കരാര്‍ എങ്ങനെ ബാധിക്കും?

Content Highlights: A Look at the EU-US Trade Agreement and its Future

Continue reading