എഴുത്തുകാരി നന്ദിതയുടെ അച്ഛൻ ശ്രീധരമേനോൻ അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരി നന്ദിതയുടെ അച്ഛന്‍ ശ്രീധരമേനോന്‍ (84) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. വയനാട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ആയിരുന്നു. എംസിസി ബാങ്കിലും വയനാട് ജില്ലാ ബാങ്കിലും ജോലി ചെയ്തിട്ടുണ്ട്. കല്‍പ്പറ്റ റോട്ടറി ക്ലബ്ബ് ട്രഷറര്‍ സ്ഥാനം അലങ്കരിച്ചിരുന്നു. മകന്‍ പ്രശാന്ത് റിലയന്‍സ് ട്രന്‍ഡ് ഫോര്‍മാറ്റ് ഹെഡ്. പ്രസിദ്ധ കവയത്രി നന്ദിത മകളാണ്. പരേതയായ കൊട്ടയട് പ്രഭാവതിയാണ് ഭാര്യ. ശവസംസ്‌കാരം നാളെ മൂന്ന് മണിക്ക് മുട്ടില്‍ പ്രശാന്തി വീട്ടില്‍.
Content Highlights: writer nandhitas father passed away