വയനാട് പുനരധിവാസം: യു.പി സർക്കാർ പത്ത് കോടി രൂപ നൽകും

യോഗി ആദിത്യനാഥ്| Photo: PTI
യോഗി ആദിത്യനാഥ്| Photo: PTI

വയനാട്: വയനാട് ജില്ലയിലെ പുനരധിവാസത്തിന് യു.പി സർക്കാർ പത്ത് കോടി രൂപ നൽകും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായധനമായി സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.

ജില്ലയിലെ പുനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് യു.പി സർക്കാരിന്റെ തീരുമാനം.  

Content Highlights: wayanad rehabilitation up government will give 10 crore