നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒഴിവാക്കിയ നോക്കുകൂലി പ്രവണത പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവല്ലയില്‍ ലോറിയില്‍നിന്നു ചരക്ക് ഇറക്കണമെങ്കില്‍ നോക്കുകൂലി വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും ഫലപ്രദമായ നടപടിയുണ്ടാവണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നോക്കുകൂലി സമ്പ്രദായത്തെ കേരളത്തിലെ എല്ലാ തൊഴിലാളി സംഘടനകളും തള്ളപ്പറഞ്ഞതും ആ സമ്പ്രദായത്തെ അവസാനിപ്പിച്ചതുമാണ്. ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടെങ്കില്‍ നടപടിയെടുക്കാമെന്നാണ് പൊതുധാരണ. എന്നാല്‍ ഇതിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് തിരുവല്ലയിലേത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അനാവശ്യമായി ഒന്നും ആഗ്രഹിക്കുന്ന നില ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. അത് സംഭവിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര്‍ രോഗമുക്തരായി | Read More..
നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന്‍ | Read More..
നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി | Read More..
പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി | Read More..
കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്- മുഖ്യമന്ത്രി | Read More..
സ്വിഗ്ഗി 2000 സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്യും | Read More..
'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി Read More..
Content Highlights: strict action against illegal unloading fees Kerala CM Pinarayi vijayan
Content Highlights: