സൂരജ് സന്തോഷിന്റെ സംഗീതനിശ; മാളിൽ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം

#സ്വന്തം ലേഖിക
സൂരജ് സന്തോഷ് | ഫോട്ടോ: സിദ്ദീഖുൽ അക്ബർ\ മാതൃഭൂമി
സൂരജ് സന്തോഷ് | ഫോട്ടോ: സിദ്ദീഖുൽ അക്ബർ\ മാതൃഭൂമി

കൊച്ചി: എറണാകുളം ഇടപ്പള്ളി ഒബ്റോൺ മാളിൽ സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പലർക്കും ദേഹാസ്വാസ്ഥ്യം. മാളിന്റെ റീലോഞ്ചുമായി ബന്ധപ്പെട്ട് ഗായകൻ സൂരജ് സന്തോഷ് നയിച്ച സംഗീത നിശയ്ക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. 

ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. പരിപാടിക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. പോലീസ് എത്തി പരിപാടി നേരത്തെ അവസാനിപ്പിച്ചു. 

അറ്റകുറ്റപ്പണികൾ കഴിഞ്ഞ ശേഷം അടുത്തിടെയാണ് മാളിന്റെ റീലോഞ്ച് നടന്നത്. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു.

Content Highlights: Crowd Rush at Kochi`s Oberon Mall Concert by Singer Sooraj Santhosh