ഡയാലിസിസ് രോഗികളെ ആശുപത്രിയിലെത്തിക്കും, കേരളത്തിലുള്ള ലക്ഷദ്വീപുകാര്‍ക്ക് ഭക്ഷണം നല്‍കും

-
-

തിരുവനന്തപുരം: ഡയാലിസിസ് രോഗികളെ ആശുപത്രിയിലേയ്ക്കും തിരികെയും എത്തിക്കുന്നതിന് സര്‍ക്കാര്‍ സവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ എലിപ്പനി, ഡങ്കിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവമായി കാണിന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാപനം തടയുന്നതിന് ഫലപ്രദമായി ഇടപെടുമെന്നും അതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍, പന്തലുകള്‍ നിര്‍മിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് തുര്‍ച്ചയായ അടച്ചിടല്‍ മൂലം വിഷമങ്ങളുണ്ടായിട്ടുണ്ട്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ തകരാറിലാകുകയും പന്തല്‍ സാധനങ്ങള്‍ നശിക്കുകയും ചെയ്യും. ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെ ഉപകരങ്ങളും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ നശിക്കും. ഇതെല്ലാം പരിഗണിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇത് തുറക്കുന്നതിനുള്ള അനുമതി നല്‍കും.

ലക്ഷദ്വീപുകാര്‍ കേരളത്തില്‍ ധാരാളമുണ്ട്. വിദ്യാഭ്യാസവും ചികിത്സയുമടക്കം വിവിധ കാര്യങ്ങള്‍ക്ക് കേരളത്തെയാണ് അവര്‍ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ എത്തിയവര്‍ക്ക് മടങ്ങിപ്പോകാന്‍ സാധിച്ചിട്ടില്ല. കൈയിലെ പണം കഴിഞ്ഞതിനാല്‍ ജീവിക്കാന്‍ വൈയ്യാത്ത അവസ്ഥയാണ്. അവര്‍ക്കു ആവശ്യമായ ഭക്ഷണ സൗകര്യം നല്‍കും. 

വെറ്റില കൃഷിക്കാര്‍ക്ക് വെറ്റില മാര്‍ക്കറ്റില്‍ എത്തിക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം സൗകര്യമൊരുക്കും. സ്വര്‍ണപണയം പലസ്ഥലത്തും എടുക്കുന്നില്ല. ഗ്രാമീണ ജനങ്ങളുടെ പെട്ടന്നുള്ള ധനസ്രോതനാണത്. സ്വര്‍ണപ്പണയ വായ്പ്പ നല്‍കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ പണയം എടുക്കുന്നത് ഉറപ്പിക്കാന്‍ ബാങ്കുകളുമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര്‍ രോഗമുക്തരായി  | Read More..

പ്രവാസികള്‍ തിരിച്ചെത്തിച്ചാല്‍ ടെസ്റ്റും ക്വാറന്റൈനും സംസ്ഥാനം നോക്കും; പ്രധാനമന്ത്രിക്ക് കത്തയച്ചു | Read More..

നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന്‍ | Read More..

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി | Read More..

ഡയാലിസിസ് രോഗികളെ ആശുപത്രിയിലെത്തിക്കും, കേരളത്തിലുള്ള ലക്ഷദ്വീപുകാര്‍ക്ക് ഭക്ഷണം നല്‍കും | Read More..

പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി  | Read More..

സിഎസ്ആര്‍ സംഭാവന സ്വീകരിക്കാനുള്ള പരിമിതി; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി | Read More..

കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്- മുഖ്യമന്ത്രി | Read More..

സ്വിഗ്ഗി 2000 സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്യും | Read More..

'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി  Read More..

Content Highlights: Pinarayi Vijayan about Dialysis patients

Content Highlights: