മുഖ്യമന്ത്രിക്കെതിരായ SFI ബാനർ; കുട്ടികളെക്കൊണ്ട് ഇത് ചെയ്യിച്ചവർക്കെതിരെ നടപടിവേണം- കമ്മീഷണർക്ക് പരാതി നൽകി KSU

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi,ANI
പ്രതീകാത്മക ചിത്രം | Photo: Mathrubhumi,ANI

കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ എസ്.എഫ്.ഐ ബാനറിനെതിരെ പോലീസിൽ പരാതി നൽകി കെ.എസ്.യു. എസ്.എഫ്.ഐ. ഗുഹാനന്ദപുരം സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ അധിക്ഷേപ ബാനറിനെതിരെ കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

സെപ്റ്റംബർ 17-ന് നടന്ന സ്കൂൾ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. ഗുഹാനന്ദപുരത്തെ ഒരു സ്കൂളിൽ എസ്.എഫ്.ഐ. അനുകൂല സ്ഥാനാർഥികളായിരുന്നു വിജയിച്ചത്.

ഇതിന്റെ ആഘോഷത്തിനിടയിലാണ് എസ്.എഫ്.ഐ. നേതൃത്വം സ്കൂൾ കുട്ടികളേ ഉപയോഗിച്ച് ഇത്തരത്തിൽ അധിക്ഷേപ ബാനർ പ്രദർശിപ്പിച്ചത് എന്നാണ് കെ.എസ്.യു. ആരോപിക്കുന്നത്. കുട്ടികളെക്കൊണ്ട് ഇത്തരമൊരു പ്രവൃത്തി ചെയ്യിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.