KSRTC ബ്രേക്കിന്റെ പവറേ! കാറിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവറുടെ സാഹസം, ഒഴിവായത് വൻ അപകടം

കോട്ടയം: ചിങ്ങവനത്ത് അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക ഇടപെടൽ. ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതോടെ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഉച്ചയ്ക്ക് 12:45 ഓടെ എം.സി. റോഡിൽ ചിങ്ങവനം പുത്തൻപാലം ജങ്ഷനിൽ ആണ് സംഭവം. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിന് മുമ്പിലായാണ് കാർ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്. എന്നാൽ ഉടൻ തന്നെ കെഎസ്ആർടിസി ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു.