മുനമ്പം ഭൂമി വിഷയം; വഖഫ് ട്രൈബ്യൂണലില്‍ വാദം തുടങ്ങി

മുനമ്പം സമരത്തില്‍ നിന്ന്/ ഫോട്ടോ: ശിഹാബ്‌
മുനമ്പം സമരത്തില്‍ നിന്ന്/ ഫോട്ടോ: ശിഹാബ്‌

കോഴിക്കോട്:  മുനമ്പം വഖഫ് കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ വാദം തുടങ്ങി. വഖഫ് ആധാരത്തില്‍ രണ്ട് തവണ വഖഫ് എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് വഖഫ് ബോര്‍ഡ് വാദിച്ചു.  

എന്നാല്‍ ക്രയവിക്രിയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല്‍ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഫാറുഖ് കോളജ് മത - ജീവകാരുണ്യ സ്ഥാപനമല്ലാത്തതിനാല്‍ ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നായിരുന്നു മുനമ്പം നിവാസികളുടെ വാദം. മുനമ്പം വിഷയത്തില്‍ വാദംനാളെതുടരും

Content Highlights: Kozhikode Waqf Tribunal hears arguments in the Munambam Waqf case.