കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; ആളപായമില്ല

#ന്യൂസ് ഡെസ്ക്

കോഴിക്കോട്: മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന സിറ്റി സർവ്വീസ് സ്വകാര്യ ബസ്സിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. പുക ഉയർന്നപ്പോൾത്തന്നെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

ബസ് പൂർണമായി അഗ്നിക്കിരയായി. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. മീഞ്ചന്ത ഫയർ സ്റ്റേഷനിൽനിന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

Content Highlights: Private city bus completely destroyed by fire near Kaduppini Bridge., Incident occurred on Saturday afternoon, 2026., Passengers and crew evacuated safely, preventing casualties., Empty CNG cylinder prevented potential explosion during the fire., Emergency response provided by Meenchanda Fire Station.