കളമശ്ശേരിയിലെ അപകടം: ട്രെയിന്‍ ഗതാഗതം താറുമാറായി; പല ട്രെയിനുകളും വൈകിയോടുന്നു

കൊച്ചി: കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെത്തുടര്‍ന്ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. കളമശ്ശേരിയില്‍ നിലവില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. ഇതിനാല്‍ത്തന്നെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുകയാണ്.
വൈകിയോടുന്ന ചില ട്രെയിനുകള്‍-
എറണാകുളം-ബെംഗളൂരു വന്ദേഭാരത്( രണ്ടുമണിക്കൂറോളം)
മംഗളൂരൂ-തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ്( ഒരുമണിക്കൂറും 25 മിനിറ്റും)
കന്യാകുമാരി- പൂണെ എക്‌സ്പ്രസ്( മൂന്നുമണിക്കൂറും 25 മിനിറ്റും)
ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍(രണ്ടുമണിക്കൂര്‍)
എറണാകുളം-ഷൊര്‍ണൂര്‍ മെമു( 52 മിനിറ്റ്)
മുംബൈ എല്‍ടിടി-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍(ഒരുമണിക്കൂറും 18 മിനിറ്റും)
തിരുവനന്തപുരം-യശ്വന്ത്പുര്‍ എസി എക്‌സ്പ്രസ്(രണ്ടരമണിക്കൂര്‍)
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്(ഒരുമണിക്കൂറും 44 മിനിറ്റും)
കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു( രണ്ടുമണിക്കൂര്‍)
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി(ഒരുമണിക്കൂറും 45 മിനിറ്റും)
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(ഒരുമണിക്കൂറും 22 മിനിറ്റും)
വെള്ളിയാഴ്ച വൈകീട്ടാണ് കളമശ്ശേരിയില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി വൈദ്യുതിപോസ്റ്റിലിടിച്ചത്. ഷണ്ടിങ്ങിനിടെയായിരുന്നു അപകടം.
Content Highlights: A goods train derailment in Kalamassery has disrupted train services between Ernakulam and Thrissur. Services are running on a single track, causing significant delays for many trains. Get the latest updates on affected trains.