'ഒത്തിരി നാളുകള്‍ക്കുശേഷം കേള്‍ക്കുന്ന പല്ലുള്ള രാഷ്ട്രീയ വിമര്‍ശനം, കാതുള്ളവര്‍ കേള്‍ക്കണം'

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നതെന്നും എം.ടിയോട് നന്ദിയുണ്ടെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എംടി പറഞ്ഞത് അധികാരത്തിലിരിക്കുന്ന എല്ലാവരും കേള്‍ക്കേണ്ട ശബ്ദമാണെന്നും കാതുള്ളവര്‍ അത് കേള്‍ക്കട്ടെയെന്നും അദ്ദഹം പറഞ്ഞു. അധികാരം അടിച്ചമര്‍ത്താനുള്ളതല്ലെന്നും അത് ജനസേവനത്തിന് മാത്രമുള്ളതാവണമെന്നും അദ്ദേഹം കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നത്... എം. ടി. ക്ക് നന്ദി...അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം... മൂര്‍ച്ചയുള്ള ശബ്ദം... കാതുള്ളവര്‍ കേള്‍ക്കട്ടെ... അധികാരം അടിച്ചമര്‍ത്താന്‍ ഉള്ളതല്ല... അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ...
Content Highlights: Geevarghese Coorilos reacts on MT Vasudevan nair speech at kozhikode