ഗവര്‍ണറെ അവഹേളിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റ്; എം.എല്‍.എ.യുടെ പി.എ.യ്‌ക്കെതിരേ പരാതി

വൈക്കം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ അവഹേളിക്കുന്ന വിധത്തില്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട് എം.എല്‍.എ.യുടെ പി.എ. കൂടിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇതേത്തുടര്‍ന്ന്, സി.കെ. ആശ എം.എല്‍.എ.യുടെ പി.എ.യും ട്രഷറി ഉദ്യോഗസ്ഥനുമായ ആര്‍.സുരേഷിനെതിരേ യുവമോര്‍ച്ച കോട്ടയം ജില്ലാ ജനറല്‍സെക്രട്ടറി കെ.ആര്‍.ശ്യാംകുമാര്‍ വൈക്കം പോലീസില്‍ പരാതി നല്‍കി.
ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറെ അപമാനിച്ച ഉദ്യോഗസ്ഥന്റെ നടപടി സര്‍വീസ് ചട്ടവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറുടെ ഓഫീസിലും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറി.
പരാതി കോട്ടയം സൈബര്‍ സെല്ലിന് കൈമാറിയതായി വൈക്കം പോലീസ് അറിയിച്ചു. വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു. ധനകാര്യവകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് സുരേഷ് എം.എല്‍.എ.യുടെ പി.എ.ആയത്.
Content Highlights: facebook post against governor, complaint