മരുന്ന് വാങ്ങാൻ പുറത്തിറങ്ങി; കൊച്ചിയിൽ കപ്പലിൽനിന്നും എൻജിനീയറെ കാണാതായതായി പരാതി

കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും എൻജിനീയറെ കാണാതായി. മഹാരാഷ്ട്ര സ്വദേശി അബീദ് മുക്ത്യാർ ജീവാലയെയാണ് കാണാതായത്. വില്ലിങ്ടൺ ഐലന്റിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് ഗുജറാത്തിൽ നിന്നും സിമെന്റും ആയി വന്നതായിരുന്നു കപ്പൽ.
കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ശേഷം ഇയാൾ മരുന്ന് വാങ്ങാനായി പുറത്തു പോയി. പിന്നീട് തിരിച്ചു വന്നില്ല. ഇതിനെ തുടർന്ന് കൊച്ചി ഹാർബർ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാർബർ പോലീസ് അന്വേഷണം നടത്തിവരുന്നു. ഈ മാസം 12-ന് ആയിരുന്നു സംഭവം നടന്നത്
Content Highlights: A marine engineer from Maharashtra named Abeed Mukhtiyar Jeevala went missing in Kochi., The ship arrived at Willingdon Island from Gujarat carrying cement., The engineer went out to buy medicine after the ship anchored and never returned., Harbor Police have registered an FIR and are conducting an investigation.